April 28, 2024

മാനന്തവാടി മണ്ഡലത്തിൽ ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ചത് 1589 വീടുകൾ: മന്ത്രി എ സി മൊയ്തീൻ

0
 മാനന്തവാടി: മാനന്തവാടി മണ്ഡലത്തില്‍ ലൈഫ് ഭവനപദ്ധതി മുഖേനെ 1589 വീടികള്‍ അനുവദിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
 ഏറ്റവും കൂടുതല്‍ വീടുകൾ അനുവദിച്ചത് തിരുനെല്ലി പഞ്ചായത്തിലാണ്. തിരുനെല്ലിയില്‍ 384 ഉം, എടവകയില്‍ 374 ഉം,  തൊണ്ടര്‍നാട് 218 ഉം,  വെള്ളമുണ്ടയില്‍ 144 വീടുകളും അനുവദിച്ചു. കൂടാതെ തവിഞ്ഞാലില്‍ 282 ഉം പനമരത്ത് 187 വീടുകളും അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം മാനന്തവാടി മണ്ഡലത്തില്‍ ആകെ 139 വീടുകളം നിലവില്‍ പൂര്‍ത്തിയായി. 
ഏറ്റവും കൂടുതല്‍  വീടുകള്‍ പൂര്‍ത്തിയായത് തൊണ്ടര്‍നാട് പഞ്ചായത്തിലാണ്. ഇവിടെ 42 വീടുകളാണ് പൂര്‍ത്തിയായത്. എടവകപഞ്ചായത്ത് പരിധിയില്‍ 33 ഉം, തവിഞ്ഞാലില്‍ 26 ഉം, തിരുനെല്ലിയില്‍ 21 ഉം വീടുകളും പൂര്‍ത്തിയായ പട്ടികയില്‍ ഉണ്ട്.  കൂടാതെ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളില്‍ യഥാക്രമം 11, 6 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്.അതോടൊപ്പം തന്നെ  മാനന്തവാടി മുന്‍സിപാലിറ്റി പരിധിയില്‍ കഴിഞ്ഞ തവണ പണി പൂര്‍ത്തിയാകാനുണ്ടായിരുന്ന 276 വീടുകളില്‍ 215 വീടുകളും  ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *