എസ് എഫ് ഐ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
വെള്ളമുണ്ട:
വെള്ളമുണ്ട ഐ ടി ഐ യുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്താതെ സ്ഥാപനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദിത്വ പരമയ സമീപനം തിരുത്താൻ തയ്യാറാവണമെന്നാവശ്യ'പ്പെട്ട് എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ഒരു അധ്യയന വർഷം പൂർത്തീകരിച്ച് പുതിയ അധ്യയന വർഷാരംഭത്തിലും ഐടിഐ ക്ക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിനോ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനോ ഗ്രാമ പഞ്ചായത്ത് തയ്യാറാവാത്തതിലും ബിൽഡിങ്ങിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനോ താൽക്കാലികമായി പ്രവർത്തിക്കുന്നതിനായുള്ള സാഹചര്യമൊരുക്കുന്നതിനോ ഗ്രാമപഞ്ചായത്ത് തയ്യാറാവാത്തതിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.മാർച്ച്
ഡി വൈ. എഫ് ഐ ജില്ലാ സെക്രട്ടി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജയിംസ്, സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷണവി, അനിൽകുമാർ, ജോണി, അസീസ്, ജിഷ്ണു ഷാജി, ജിഷ്ണു വേണുഗോപാൽ, ടി പി ഋതുഷോഭ്, വിനീഷ് കുമാർ, അജിൻ വിഷ്ണു എന്നിവർ സംസാരിച്ചു





Leave a Reply