April 25, 2024

ലഹരി വിരുദ്ധ വാരാചരണം: കോളനികളിൽ വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി.

0
Img 20190701 Wa0182.jpg
മാനന്തവാടി:

ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി  എടവക പുതിയിടം കുന്ന് സെന്റ് പോൾസ് എൽ പി സ്കൂളും, നല്ലൂർനാട് .എ.എം.എം.ആർ.എസ്സിലെ എസ്.പി.സി.യുണിറ്റും സംയുക്തമായി കുന്ദമംഗലം, കാരക്കുനി കോളനികളിൽ ബോധവൽക്കരണം നടത്തി. എടവക പഞ്ചായത്ത് മെമ്പർ പി.സി.വെള്ളൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് മധു എരണകൊല്ലി അധ്യക്ഷത വഹിച്ചു.ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങളെയും, സാമുഹ്യ പ്രശ്നങ്ങളെയും പോസ്റ്ററിലൂടെയും നോട്ടിസിലുടെയും കോളനികളിലെത്തി കുട്ടികളും മാനന്തവാടി എക്സൈസ് ഉദ്യോഗസ്ഥരും പിറ്റിഎ ഭാരവാഹികളും ചേർന്ന്ബോധവൽക്കരണം നടത്തി. ലഹരി വസ്തുക്കൾ ഉണ്ടാക്കുന്ന സാമുഹിക പ്രശ്നങ്ങൾ എഴുതിയ പോസ്റ്റർ വിദ്യാർത്ഥികൾ കോളനികളിൽ ഭിത്തിയിൽ പതിച്ചു. ഹെഡ്മിസ്ട്രസ് ലിസി മാത്യൂ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥൻമാരായ സാജൻ ജോസ്, ബിനോയ് മാത്യൂ, വി.എ.ശുശാന്ത്,പി.റ്റി.എ.ഭാരവാഹികളായഅനിഷ്ഇബാലിൽ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, പ്രശാന്തി ബാബു, വി. ആർ ഉണ്ണികൃഷ്ണൻ,ലാലു കൊച്ചു കുടിയിൽ,സി.നിർമ്മല,തുടങ്ങിയവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *