വിദ്യാഭ്യാസ- കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
.
2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു , വി.എച്ച്.എസ്.ഇ. എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ സംസ്ഥാനതല മത്സരങ്ങളിലും  പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊളിലാളികളുടേയും മക്കള്‍ക്ക്  മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും  നല്‍കുന്നു. 
2018 -2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍  10 എ+, 9 എ+, 8 എ+, ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍  ഫുള്‍ എ+, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലെ മികച്ച വിജയം നേടിയ 3 പേര്‍ക്ക്, പ്ലസ്ടു  ഫുള്‍ എ+, വി.എച്ച്.എസ്.ഇ –           ഫുള്‍ എ+ നേടിയവര്‍ക്കും കായികരംഗത്ത് ദേശീയ/സംസ്ഥാനതലങ്ങളില്‍ വ്യക്തി/ഗ്രൂപ്പ് അടിസ്ഥാനത്തില്‍  ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം നേടിയവര്‍ക്കും, ദേശീയതലത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരെയുമാണ് അവാര്‍ഡിനു പരിഗണിക്കുന്നത്. അര്‍ഹരായവര്‍  ജൂലായ്  20 നു 4 നകം അതാത് മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ക്കു നിശ്ചിത ഫോറത്തിലോ, വെള്ളപേപ്പറിലോ മത്സ്യതൊഴിലാളി പാസ്ബുക്കിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ   സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *