May 9, 2024

സ്പ്ലാഷ് – 2019 കായിക മത്സരങ്ങള്‍ 6-ന് തുടങ്ങും

0
Img 20190625 Wa0322.jpg
കൽപ്പറ്റ :
സ്പ്ലാഷ് – 2019 ന്‍റെ ഭാഗമായി വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയും, വയനാട് ടൂറിസം ഓര്‍ഗ്ഗനൈസേഷന്‍റെയും ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ ജൂലായ് 6-ന് ആരംഭിക്കും. മഡ് ഫുട്ബോള്‍ സോണല്‍ മത്സരങ്ങള്‍ 6-ന് വള്ളിയൂര്‍ക്കാവ്, പനമരം എന്നിവിടങ്ങളിലും 7-ന് മുട്ടിലിലും വെച്ച് നടത്തപ്പെടും. മഡ് വോളീബോള്‍ ജില്ലാതല മത്സരങ്ങള്‍ 7-ന് കോട്ടത്തറയിലും വെച്ച് നടത്തപ്പെടും. ജില്ലാതല മഡ് ഫുട്ബോള്‍ മത്സരങ്ങള്‍ 13-ന് കാക്കവയലില്‍ വെച്ച് നടത്തപ്പെടും. ജില്ലാതല മത്സര വിജയികള്‍ക്ക് സ്പ്ലാഷ് – 2019 സമാപന വേദിയില്‍ വെച്ച് പ്രൈസ്മണി വിതരണം ചെയ്യും.  മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പേര്‍ രജിസ്റ്റര്‍ ചെയ്തവര്‍ മത്സരദിവസം അതാതു കേന്ദ്രങ്ങളില്‍ രാവിലെ 9 മണിക്ക് മുമ്പായി ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *