May 9, 2024

അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കർഷക സെമിനാർ 21ന് മാനന്തവാടിയിൽ

0
മാനന്തവാടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ജൂലൈ 21 ന് മാനന്തവാടിയിൽ ജില്ലാ കർഷക സെമിനാർ സംഘടിപ്പിക്കും. വയനാട്ടിലെ കർഷക ആത്മഹത്യ, ജപ്തി നടപടികൾ, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്യും. കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി, കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻനായർ, സെക്രട്ടറി വി. ചാമുണ്ണി, എ.പ്രദീപൻ, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര എന്നിവർ സെമിനാറിൽ പങ്കെടുക്കും. സെമിനാറിന്റെ സ്വാഗത സംഘരൂപീകരണയോഗം ജൂലൈ 6ന് രാവിലെ 11 മണിക്ക് മാനന്തവാടി കോഴിക്കോട് റോഡിലുള്ള എഐടിയുസി ഓഫിസിൽ വെച്ച് നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *