May 7, 2024

സർക്കാരിനെതിരെ കോൺഗ്രസ് ധർണ്ണ : മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.അനിൽകുമാർ.

0
71.jpg
കൽപ്പറ്റ: കേരളത്തിൽ ക്രമസമധാനം തകർന്നതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ.ഡി.സി.സി.യുടെ നേതൃത്വത്തിൽ വയനാട് കലക്ട്രേറ്റിന് മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസും ഭരണകൂടവും ഒരു പോലെ നീതിയില്ലാത്തവരായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി കസേരയിലിരിക്കാൻ  പിണറായി വിജയനും പോലീസ് ചീഫ് സ്ഥാനത്തിരിക്കാൻ ലോ ക്നാഥ് ബെഹ്റക്കും യോഗ്യതയില്ലന്ന് അനിൽകുമാർ പറഞ്ഞു. ആന്തൂരിൽ പ്രവാസിക്കും നെടുങ്കണ്ടത്തിൽ രാജ്കുമാറിനും ഉണ്ടായ ദുരവസ്ഥ  കേരളം മുഴുവനുള്ള  പൊതുജനങ്ങൾക്ക് ഉണ്ടായികൊണ്ടിരിക്കുകയാണന്ന് അനിൽകുമാർ പറഞ്ഞു. വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.അംഗങ്ങളായ കെ.സി.റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി, എൻ. ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ് ,  കെ.കെ.അബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *