August 15, 2026

വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ വാര്‍ത്തെടുക്കണം: കലക്ടര്‍ എ.ആർ. അജയകുമാർ

0
IMG-20190705-WA0440.jpg
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: വിദ്യാലയങ്ങള്‍ വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികളെ കാലത്തിനനുസരിച്ച് കരുത്ത് നേടാന്‍ കഴിവുള്ളവരാക്കി മാറ്റുന്ന കേന്ദ്രങ്ങളായി മാറണമെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍. പിണങ്ങോട് ഗവ. യു.പി സ്‌കൂളില്‍  നടന്ന വി.ജി വിജയന്‍ എന്‍ഡോവ്‌മെന്റ് വിതരണവും,  എല്‍.എസ്.എസ് ജേതാക്കള്‍ക്കുള്ള അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍  എന്‍.വിമല, പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇന്ദിര വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയിംസ് മാങ്കുത്തേല്‍, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രജോഷ് കുമാര്‍ ആര്‍, കെ.എച്ച് അബൂബക്കര്‍ സ്റ്റാഫ് സെക്രട്ടറി അഷ്‌റഫ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് എം.സ്വാഗതവും, സീനിയര്‍ അസിസ്റ്റന്റ് മുസ്തഫ .കെ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *