April 20, 2024

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന പണം ദൂര്‍ത്തടിക്കുന്നതായി പരാതി.

0
Img 20190705 205459.jpg
കല്‍പ്പറ്റ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന പണം ദൂര്‍ത്തടിക്കുകയും നാമമാത്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നതായി സന്നദ്ധ സംഘടനക്കെതിരെ പരാതി. കണിയാമ്പറ്റ കൂടോത്തുമ്മല്‍ പ്രവര്‍ത്തിക്കുന്ന ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2018 ഒക്ടോബര്‍ 23 നാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിവരികയാണ് എന്ന് കാണിച്ചാണ് ജനങ്ങളില്‍ നിന്നും പണം സ്വരൂപിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നും സംഭാവനയായി സ്വീകരിച്ച പണം ഉപയോഗിച്ച് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ലഭിച്ച പണം പൂര്‍ണമായും ഉപയോഗിച്ച് കിറ്റുകള്‍ വിതരണം ചെയ്യാതെ നാമമാത്രമായ കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് ആംബുലന്‍സ് വാങ്ങി ജനോപകാരപ്രദമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഓഫീസ് ഉദ്ഘാടനത്തിന് ഗാനമേള നടത്തി പണം ദൂര്‍ത്തടിക്കുകയാണുണ്ടായത്. സംഘടനക്കെതിരെയുള്ള ക്രമക്കേടുകള്‍ പുറത്തറിയച്ചതിന് സാമൂഹ്യ വിരുദ്ധരായി ചിത്രീകരിക്കാനാണ് ഭാരവാഹികള്‍ ശ്രമിച്ചത്. സംഘടനയുടെ പേരില്‍ നടക്കുന്ന ക്രമക്കേടുകള്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്നും കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വമ്മേരി രാഘവന്‍, ശിവദാസന്‍ പടിക്കല്‍, സുരേഷ് ബാബു, കെ. ബാബുരാജ് എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *