July 16, 2026

സി.എച്ച് സെന്‍ററിന് 20 ലക്ഷം കൈമാറി.

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജീവകാരുണ്യ, ആതുര ശുശ്രൂഷ സേവനരംഗങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി  തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തുടരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സിഎച്ച് സെന്‍ററിന് വേണ്‍ി വയനാട് ജില്ലയിലെ വിവിധ പള്ളികളില്‍ നിന്ന് സമാഹരിച്ച 20,50,000 രൂപ സെന്‍റര്‍ ട്രഷററും ഗള്‍ഫ് കോഡിനേറ്ററുമായ ഏളേറ്റില്‍ ഇബ്രാഹിം, ബപ്പന്‍ കുട്ടി, അബ്ദുസ്സമദ് എന്നിവര്‍ ഏറ്റുവാങ്ങി. കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നുള്ള തുക റസാഖ് കല്‍പ്പറ്റ, ടി.ഹംസ, സി.കെ ഇബ്രാഹിം, കെ.കെ ഹനീഫ എന്നിവരും സുല്‍ത്താന്‍ ബത്തേപി മണ്ഡലത്തില്‍ നിന്നുള്ള തുക എം.എ അസൈനാര്‍, സി.കെ ഹാരിഫ് എന്നിവരും, മാനന്തവാടി മണ്ഡലത്തിലെ തുക കെ.എം. അബ്ദുല്ല, കണ്ണോളി മുഹമ്മദ് എന്നിവരും സെന്‍റര്‍ ഭാരവാഹികള്‍ക്ക് കൈമാറി. പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. പയന്തോത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ഇബ്രാഹിം എളേറ്റിലുള്ള ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ ഭാരവാഹികളായ പി.കെ അബൂബക്കര്‍, ടി.മുഹമ്മദ്, എന്‍.കെ റഷീദ്, ഇബ്രാഹിം മാസ്റ്റര്‍, സി. മൊയ്തീന്‍കുട്ടി, കെ. നൂറുദ്ദീന്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *