August 15, 2026

ലിറ്റിൽ കൈറ്റ്സ് പുരസ്കാരം മീനങ്ങാടിക്ക്.

0
IMG_20190706_193438.jpg
By ന്യൂസ് വയനാട് ബ്യൂറോ
              പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന മികവിനുള്ള ജില്ലാതല പുരസ്കാരത്തിന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അർഹമായി.അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ടി. ബിനു, സ്കൂൾ ഐ.ടി  കോ-ഓർഡിനേറ്റർ എം.രാജേന്ദ്രൻ, അധ്യാപക പ്രതിനിധികളായ കെ.അനിൽകുമാർ, ഷീജാ മാത്യു, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഭാരവാഹികളായ ഫസൽ റഹ്മാൻ, ടി.പി ആകാശ് ,പി.എസ്.ശ്രീരാഗ്, ഡാൻ മാത്യു സാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.സ്കൂൾ വിക്കി പ്രവർത്തനങ്ങൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വിക്ടേഴ്സ് ചാനലിലേക്കുള്ള വാർത്ത തയ്യാറാക്കൽ, ഐ.ടി. മേളകളുടെ സംഘാടനം, രക്ഷാകർത്തൃ ബോധവത്കരണം എന്നീ രംഗങ്ങളിലെ  മികവിനെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *