April 26, 2024

വന്യമൃഗങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന് കേരളാ കോൺഗ്രസ്

0
 

മാനന്തവാടി:വന്യമൃഗങ്ങളുടെ ജനസംഖ്യ
ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക രാഷ്ട്രങ്ങൾ അവലംബിക്കുന്ന നിയന്ത്രണ രീതി ഇന്ത്യയിലും നടപ്പാക്കണമെന്ന് കേരളാ കോൺഗ്രസ് ( എം ) മാനന്തവാടി നിയോചക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു ആഫ്രിക്കൻ രാജ്യങ്ങളിലും ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലും നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും വന്യമൃഗങ്ങളുടെ എണ്ണം കുറക്കാൻ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യ്തു വരുന്നുണ്ട് ഇന്ത്യയിലും മൃഗങ്ങളുടെ കണക്കെടുപ്പും നിയന്ത്രണവും വേണം – യോഗം നിർദേശിച്ചു കൺവെൻഷനിൽ നിയോചക മണ്ഡലം പ്രസിഡൻണ്ട് ഡെന്നീ മാത്യു ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്  കെ.ജെ ദേവസ്യ ഉദ്ഘാടനം ചെയ്യ്തു. ഐ.സി.ചാക്കോ, പി.റ്റി. മത്തായി, രാജൻ പൂതാടി, റ്റി.എസ് ജോർജ്, കുര്യൻ ജോസഫ്, ജോൺ സെബാസ്റ്റ്യൻ, സി. പി. ലൂക്കോസ്, സണ്ണി ജോർജ്ജ്, കെ.യു.സ്റ്റീഫൻ, എം.ജേ മത്തായി, എൻ. എ.തോമസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *