July 16, 2026

മൗണ്ടയ്ൻ സൈക്ലിംഗ് : ജില്ലാതല റാലി ആരംഭിച്ചു.

0
Photo taken with Focos

Photo taken with Focos

By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സ്പ്ലാഷ് വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി 10-ന് നടക്കുന്ന ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി നടത്തുന്ന സൈക്ലിംഗ് റാലി തുടങ്ങി.വയനാട് ചുരം അതിർത്തിയായ ലക്കിടിയിൽ നിന്നാണ് റാലി തുടങ്ങിയത്. ചുണ്ടേൽ, വടുവൻചാൽ, അമ്പലവയൽ, കൊളഗപ്പാറ,  മീനങ്ങാടി കൽപ്പറ്റ എന്നിവിടങ്ങൾ വഴി വൈകുന്നേരം റാലി ലക്കിടിയിൽ സമാപിക്കും. നൂറോളം സൈക്ലിംഗ് താരങ്ങളാണ് പങ്കെടുക്കുന്നത് .ജില്ലാതല മൗണ്ടയ്ൻ സൈക്ലിംഗ് മത്സരങ്ങൾ പത്തിന് രാവിലെ 9 മണി മുതൽ കൽപ്പറ്റ പുൽപ്പാറയിൽ നടക്കും. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ അധ്യക്ഷത വഹിക്കും. സൗത്ത് വയനാട് ഡി.എഫ്. ഒ പി. രഞ്ജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *