July 16, 2026

തീപിടുത്തം: ശ്രീരാഗം മ്യൂസിക്കൽസ് കത്തി നശിച്ചു.

0
IMG-20190707-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
കട കത്തിനശിച്ചു
മീനങ്ങാടി :- മീനങ്ങാടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന ,ശ്രീരാഗം മ്യൂസിക്കൽസ് എന്ന സ്ഥാപനം കത്തി നശിച്ചു. ഇന്നലെ രാത്രി രണ്ടു മണിയോടെയാണ് ഹൈവേ പോലീസ് ഷോപ്പിനുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ടത്. തുടർന്ന് കടയുടമയെ വിവരം അറിയിക്കുകയും ,തുടർന്നു ഫയർഫോഴ്സും ,പോലീസും ചേർന്ന് തീ അണക്കുകയായിരുന്നു. ഏകദേശം മൂന്ന്  ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. ഇരുപത്തഞ്ച്  വർഷമായി കേരളത്തിനകത്തും ,പുറത്തും ഗാനമേളകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ശ്രീരാഗം ഓർക്കസ്ടയുടെ പ്രധാന ഓഫീസ് കൂടിയാണ് ഈ സ്ഥാപനം. കടയുടമ സാബു ശ്രീരാഗം പോലീസിൽ പരാതി നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *