July 16, 2026

വയനാട് ജില്ലാ കർഷക സെമിനാർ 21ന്, മാനന്തവാടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

0
IMG-20190707-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ജൂലൈ 21 ന് മാനന്തവാടിയിൽ ജില്ലാ കർഷക സെമിനാർ സംഘടിപ്പിക്കും. വയനാട്ടിലെ കർഷക ആത്മഹത്യ, ജപ്തി നടപടികൾ, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്യും. കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി സത്യൻ മൊകേരി, കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻനായർ, സെക്രട്ടറി വി. ചാമുണ്ണി, എ.പ്രദീപൻ, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര എന്നിവർ സെമിനാറിൽ പങ്കെടുക്കും. സെമിനാറിന്റെ വിജയത്തിനായി സ്വാഗത സംഘരൂപീകരിച്ചു. സിപിഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.എൽ സോമൻ നായർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗം ജോണി മറ്റത്തിലാനി, കിസാൻ സഭാ ജില്ലാ സെക്രട്ടറി ഡോ.അമ്പി ചിറയിൽ, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, എൽ.സോമൻനായർ, വി.വി.അന്റണി, എം.ബാലകൃഷ്ണൻ,അലി തിരുനാൾ, കെ.പി.വിജയൻ, എം.ജെ.പോൾ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ഭാരവാഹികളായി എം.ജെ.പോൾ (ചെയർമാൻ) കെ.പി.വിജയൻ (വൈസ് ചെയർമാൻ) ജോണി മറ്റത്തിലാനി (ജനറൽ കൺവീനർ) എം.ബാലകൃഷ്ണൻ (കൺവീനർ )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *