July 16, 2026

വയനാടൻ ബസ് വാട്സ് ആപ് കൂട്ടായ്മ കെ.എസ്.ആർ.ടി.സി. ബസിലെ സ്ഥിരം യാത്രക്കാരുടെ സംഗമം നടത്തി.

0
IMG-20190707-WA0185.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോറോം:  വയനാടൻ ബസ് എന്ന വാട്സ് ആപ്  കൂട്ടായ്മ കെ.എസ്.ആർ.ടി.സി. ബസിലെ കുറ്റ്യാടി മാനന്തവാടി റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ സംഗമം കോറോം ദോഹ പാലസിൽ വെച്ചു നടന്നു. പ്രശസ്‌ത കവി സാദിർ തലപ്പുഴ ഉദ്‌ഘാടനം ചെയ്ത സംഗമത്തിൽ വിവിധ മേഖലയിൽ ഉള്ളവരായ വിജയകുമാർ, അനീഷ് ടി എം,രമേശൻ തെക്കേടത്ത് , കെ.എസ്‌.ആർ.ടി.സി. ജീവനക്കാരായ ഗിരീഷ് കുമാർ, സുരേഷ് ബാബു, പ്രവീൺ, ഗോപിനാഥ്‌ എന്നിവരെ ആദരിച്ചു.  ഗ്രൂപ്പ് അഡ്മിൻ സുജിത്ത് കുമാർ കെ. ബി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഊർമിള സ്വാഗതവും മജീഷ്, സമീർ, ജയറാം, ഡോ. സരിത ബിനോയ്, ശ്രീകല,സൗമ്യ, ശ്രുതി,  യൂസഫ്, അനിൽ, ബാലൻ എൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  ജിതേഷ് ബാബു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *