November 9, 2026

പ്രൈസ് മണി ചെസ് ടൂര്‍ണമെന്റ് വി.ആർ.സന്തോഷും ആതിര രവീന്ദ്രനും ജേതാക്കൾ

0
chess.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


പുൽപ്പള്ളി:: ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ ഭാവന ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രൈസ് മണി ചെസ് ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭാഗത്തില്‍ വി.ആര്‍. സന്തോഷ് ജേതാവായി. ആഷിഷ്  അലക്‌സ്, സി.എസ്. പ്രനീഷ്‌കുമാര്‍, അലക്‌സ് തോമസ് എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ നാലു വരെ സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ ആതിര രവീന്ദ്രനാണ് ഒന്നാം സ്ഥാനം. കെ.ആര്‍. വിഷ്ണു, വി.ബി. നന്ദുകൃഷ്ണ, രാംചന്ദ് ബാബു എന്നിവര്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനം. 
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഫിഡെ റേറ്റഡ് താരങ്ങളെ അദ്ദേഹം ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഐസിഎ പ്രസിഡന്റ് പി.എസ്. വിനീഷ്, വൈസ് പ്രസിഡന്റ് പി.സി. ബിജു, സെക്രട്ടറി വി.ആര്‍. സന്തോഷ്, ജോയിന്റ് സെക്രട്ടറി ആര്‍. രമേഷ്, ലൈബ്രറി സെക്രട്ടറി വി.ജി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ സമ്മാനവിതരണം നിർവ്വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *