April 28, 2024

ടൂറിസം മേഖലക്ക് കരുത്തേകാൻ 12-ന് വയനാട്ടിൽ ബി ടു ബി മീറ്റ്.

0
Img 20190708 Wa0147.jpg
കൽപ്പറ്റ: കേരളത്തിൽ ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതിനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതും ലക്ഷ്യമിട്ട് 12-ന് വയനാട്ടിൽ ബി ടു ബി മീറ്റ് നടത്തും. കേരരുത്തിന്റെ  മഴക്കാല വിനോദസഞ്ചാര വികസനം മുന്‍നിര്‍ത്തി കേരള ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിലെ പ്രധാന ഇനമാണ് ബിസിനസ് ടു ബിസിനസ് മീറ്റ്.

  വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍(ഡബ്ല്യു.ടി.ഒ) ഒമ്പതാമത് മഴമഹോത്സവത്തിന്റെ(സ്പ്ലാഷ്-2019) ഭാഗമായി 12 ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റില്‍ സൗദി അറേബ്യയുടെ ഇന്ത്യന്‍ സ്ഥാനപതി സൗദ് മുഹമ്മദ് അല്‍ സാദി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന്  ഡബ്ല്യു.ടി.ഒ സെക്രട്ടറി സി.പി. ശൈലേഷ്, മുന്‍ പ്രസിഡന്റ് ജോസ് കൈനടി, സ്പ്ലാഷ് കോ ഓര്‍ഡിനേറ്റര്‍ എം.ജെ.സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
.     
       രാവിലെ ഒമ്പതിനു ആരംഭിക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നായി ടൂര്‍ ഓപ്പറേറ്റര്‍മാരും എഴുത്തുകാരും ബ്ലോഗര്‍മാരും ഉള്‍പ്പടെ 400 പേര്‍ പങ്കെടുക്കും. കേരള ടൂറിസം ഡയറ്കടര്‍ പി.ബാലകിരണ്‍  ഉദ്ഘാടനം ചെയ്യും. , സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍  മുൻ  ടൂറിസം ഡയറക്ടര്‍ സുമന്‍ ബില്ല എന്നിവർ  

 സന്നിഹിതരായിരിക്കും. വൈകുന്നരം അഞ്ചിനു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ബ്ലോഗര്‍മാരില്‍ 16 പേര്‍ സൗദി അറേബ്യയില്‍നിന്നാണ്. കേരള ടൂറിസം വകുപ്പിന്റെ ക്ഷണിതാക്കളായാണ് ഇവര്‍ എത്തുന്നത്. ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്നരെ ഡബ്ല്യു.ടി.ഒ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും പരിചയപ്പെടുത്തും. 13,14 തിയതികളിലാണ് ഇതിനുള്ള യാത്ര. 
ബിസിനസ് ടു ബിസിനസ് മീറ്റ്  സമാപന സമ്മേളനം .  കേരളത്തിലെ, പ്രത്യേകിച്ചും വയനാട്ടിലെ ടൂറിസം സാധ്യതള്‍ പുറംലോകത്തെ അറിയിക്കുകയാണ് ബിസിനസ് ടു ബിസിനസ് മീറ്റ് ലക്ഷ്യം. 
മഴമഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ നടന്നുവരികയാണ്. 13-ന്  കാക്കവയലിനു സമീപം പ്രത്യേകം ഒരുക്കിയ പാടത്താണ് ഫൈനല്‍. ഞായറാഴ്ച സൈക്ലിംഗ് നടത്തി.  ലക്കിടിയില്‍ ആരംഭിച്ച്  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 120 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്കിടിയിലസായിരുന്നു സൈക്ലിംഗ് സമാപനം.   14-ന്  ഹോട്ടല്‍ ഹരിതഗിരി ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും നടത്തും. 

           വയനാട് 
ജില്ലയില്‍ ടൂറിസം വികസനത്തിന്  ഇതിനകം നടത്തിയ മഴമഹോത്സവങ്ങള്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു. പ്രഥമ മഴമഹോത്സവം നടക്കുമ്പോള്‍ ജില്ലയില്‍ 400 റിസോര്‍ട്ട്-ഹോംസ്റ്റേകള്‍  ഉണ്ടായിരുന്നതു 700 ആയി വര്‍ധിച്ചു. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മഴമഹോത്സവങ്ങള്‍ ഉതകി. ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലുമായി എണ്ണായിരത്തിനടുത്ത് സ്ഥിരം ജീവനക്കാരുണ്ട്. ഡബ്ല്യു.ടി.ഒയില്‍ മാത്രം 50 റിസോര്‍ട്ടുകളും 30 ഹോംസ്റ്റേകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
നിലവില്‍ ജില്ലയിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും മഴക്കാലത്തു 40-45 ശതമാനമാണ് ഒക്യുപന്‍സി. ഇത് 60-65 ശതമാനത്തിലെത്തിക്കുകയാണ് ഡബ്ല്യു.ടി.ഒയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആഭ്യന്തര – വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പ്രയാനന്തരം വയനാട് ടൂറിസം ഓർഗനൈസേഷൻ നടത്തിയ ശ്രമങ്ങൾ വിജയമായിരുന്നുവെന്നും ഇവർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *