October 19, 2026

ബാവലി ചമ്പാളം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.

0
IMG-20190711-WA0426.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:: ബാവലി ചമ്പാളം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കർണാടക അതിർത്തിയിൽ നിന്നും ഏകദേശം അമ്പത് മീറ്റർ മാറി തോല്പെട്ടി റെയ്‌ഞ്ചിലെ ബാവലി സെക്ഷനിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുള്ളതായി വനപാലകർ പറഞ്ഞു. ചില ഭാഗങ്ങൾ കടുവ ഭക്ഷണമാക്കിയ നിലയിലായിരുന്നു. 
അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്മോർട്ടം നടത്തി. ജഡം വന്യ ജീവികൾക്ക് ഭക്ഷണമാക്കുന്നതിനായി സ്ഥലത്തു തന്നെ ഉപേക്ഷിച്ചു. തോല്പെട്ടി അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ, ഫോറസ്റ്റർമാരായ എ. നിഗേഷ്, സി.കെ. മഹേഷ്‌, കെ.യു. സുരേന്ദ്രൻ, എൻ.സി. വിജീഷ്, സി.ആർ. നന്ദകുമാർ, ടി. ഷമീർ എന്നിവർ മേൽനടപടികൾക്ക് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *