June 13, 2026

അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് കാറ്ററേഴ്സ് അസോസിയേഷൻ

0
IMG-20190713-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ. കെ.സി.എ)
സംസ്ഥാന സമ്മേളനം ജൂലൈ 23,24 തിയ്യതികളിൽ തിരുവനന്തപുരം കഴ
ക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . സമ്മേളന
പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് ബാദുഷ കടലുണ്ടി
ക്യാപ്റ്റനും, ജനറൽ സെക്രട്ടറി പ്രിൻസ് ജോർജ് വൈസ് ക്യാപ്റ്റനും,
ട്രഷറർ സുനുകുമാർ മാനേജറുമായ വാഹന പ്രചരണ ജാഥ ജൂലൈ
15-ന് കാസർഗോഡ് നിന്നും ആരംഭിച്ച് 19-ന് തിരുവനന്തപുരത്ത് സമാപി
ക്കും. ജാഥയെ വയനാട്-കോഴിക്കോട് ജില്ലകൾ സംയുക്തമായി കോഴി
ക്കോട് ജില്ലാ അതിർത്തിയായ പാവങ്ങാട് വെച്ച് സ്വീകരിക്കും. നിരവധി
വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് സ്വീകരണ വേദി
യായ പോലിസ്കബ്ബിലേക്ക് ആനയിക്കും. വാഹനപ്രചരണ ജാഥ പ
ട് ജില്ലയിൽ എത്തിച്ചേരുന്നത് 15/02/29-ന് വൈകിട്ട് 4 മണിക്കാണ്.
അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ
നടപടികൾ സ്വീകരിക്കുക, ജി.എസ്.ടി 5%-മാക്കി കുറക്കുക, കാറ്ററിംഗ്
മേഖലയെ ചെറുകിട വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തുക, കാറ്ററിംഗ്
ആവശ്യ സർവ്വീസ് വിഭാഗത്തിൽ ഉൾപ്പെടുത്തുക, മാലിന്യ സംസ്കരണ
ത്തിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കുക എന്നീ ആവശ്യങ്ങളാണ്
സമ്മേളനം പ്രധാനമായും ഉന്നയിക്കുന്നത്. 24-ന് രാവിലെ 11-ന് പൊതു
സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകു
ന്നേരം 5-ന് നടക്കുന്ന സമാപന സമ്മേളനം കെ. കെ. ശൈലജ ടീച്ചർ
ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി
യായിരിക്കും. കുപ്പൺ നറുക്കെടുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹി
ക്കും.
പ്രതസമ്മേളനത്തിൽ വയനാട് ജില്ലാ സെക്രട്ടറി കെ.സി ജയൻ,
പ്രസിഡണ്ട് സി.എൻ. ചന്ദ്രൻ, ട്രഷറർ ഹാജ ഹുസൈൻ, എക്സിക്യൂട്ടീവ്
മെമ്പർ ഹർഷൽ കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news