April 29, 2024

സ്പ്ലാഷ് ഫൺ ഡ്രൈവ് അരപ്പറ്റയിൽ തുടങ്ങി.

0
Img 20190713 Wa0111.jpg
കൽപ്പറ്റ: സ്പ്ലാഷ് 2019 വയനാട് മഴ മഹോത്സവത്തിന്റെ ഔട്ട് ഡോർ ഇവന്റുകളുടെ ഭാഗമായി നടത്തുന്ന ഫൺ ഡ്രൈവ്  മേപ്പാടി അരപ്പറ്റയിൽ തുടങ്ങി. എല്ലാവർഷവും നടക്കുന്ന മൺസൂൺ ഓഫ് റോഡ് റൈഡിംഗിന് പകരമായാണ് ഇത്തവണ മത്സരം ഒഴിവാക്കി  ഫൺ ഡ്രൈവ് നടത്തുന്നത്.  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നു മടക്കം അൻപതോളം  ജീപ്പുകളിലായി 150-ൽ പരം  റൈഡർമാർ പരിപാടിയിൽ പങ്കെടുക്കുന്നത്. സാഹസിക ടൂറിസവും മൺസൂൺ ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  ഫൺഡ്രൈവ് സംഘടിപ്പിച്ചതെന്ന് 
 സംഘാടകർ പറഞ്ഞു.   ലോ റേഞ്ച്  ഗിയർ ബോക്സ് ഫോർ  വീൽ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി. സീറ്റ് ബെൽറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,  എന്നിവ നിർബന്ധമാണ്. ഒരു വാഹനത്തിൽ ചുരുങ്ങിയത് രണ്ട് പേരും പരമാവധി നാല് പേരുമാണ് അനുവദനീയം.  മഴ മഹോത്സവത്തിന്റെ പ്രധാന സംഘാടകരായ വയനാട് ടൂറിസം ഓർഗനൈസേഷൻ വയനാട് ജീപ്പ് ക്ലബ്ബുമായി ചേർന്നാണ് ഫൺ ഡ്രൈവ് നടത്തുന്നത്.  കൽപ്പറ്റ ബൈപാസിൽ ജോയിന്റ് ആർ.ടി.ഒ.  എം.കെ.സുനിൽ ഫൺഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു. വയനാട് ജീപ്പ് ക്ലബ്ബ് പ്രസിഡണ്ട്  സാജ് പി രാജ് , സ്പ്ലാഷ് കോഡിനേറ്റർ  എം.ജെ. സുനിൽ , ഫൺ ഡ്രൈവ് കോഡിനേറ്റർ ഒ.എം. രാഗേഷ്, വയനാട് ടൂറിസം  ഓർഗനൈസേഷൻ  സെക്രട്ടറി  ടി.പി. ശൈലേഷ്, ട്രഷറർ പി.എൻ. ബാബു   , പി.എം സണ്ണി, ബിജു തോമസ്,  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ  ഹരീഷ് കുമാർ, ശ്രീകുമാർ , എസ്.യു. അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. ഫൺ ഡ്രൈവ് വൈകുന്നേരം സമാപിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *