October 19, 2026

ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മാനന്തവാടിയില്‍

0
247.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ദി ഡഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബധിരരായ കായികതാരങ്ങള്‍ക്ക് വേണ്ടി ജില്ലാ ബധിര ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. മാനന്തവാടി ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ ഈ മാസം 15 നാണ് മത്സരം. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ കെ.റഫീഖ് മത്സരം ഉദ്ഘാടനം ചെയ്യും. 16 വയസ്സില്‍ താഴെ(ജൂനിയര്‍),16 വയസ്സിന് മുകളില്‍(സീനിയര്‍) എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ബധിര കായിക താരങ്ങള്‍ക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. താത്പര്യമുളളവര്‍ 15 ന് രാവിലെ 8 മണിക്ക് ടൗണ്‍ ഹാളില്‍ എത്തിച്ചേരണം.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *