March 19, 2024

ഭക്ഷ്യവിൽപ്പന ശാലകളിൽ പരിശോധന :ദോശഹട്ട് പൂട്ടിച്ചു.

0
ജില്ലാഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പി ജെ വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് ബത്തേരിയിലെ ഭക്ഷ്യവിൽപ്പന ശാലകളിൽ പരിശോധന നടത്തിയത്. എട്ടു സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. വൃത്തിഹീനമായി അന്തരീക്ഷത്തിൽ പ്രവർത്തിച്ച കോടതിക്ക് സമീപത്തെ ദോശഹട്ട് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ഇവിടെനിന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതിനായി വച്ച ഭക്ഷണവസ്തുകൾ പിടികൂടിയതിനെ തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനമെടുത്തതെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ജില്ലാഅസിസ്റ്റന്റ് കമ്മീഷണർ പി ജെ വർഗ്ഗീസ് പറഞ്ഞു. വരുദിവസങ്ങളിലും പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബത്തേരി സർക്കിൾ ഭക്ഷ്യ സുരക്ഷാഓഫീസർ നിഷയും പരിശോധനക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *