May 2, 2024

കൽപ്പറ്റയിൽ കർഷക അവകാശ പ്രഖ്യാപന കൺവെൻഷൻ 18-ന്.

0
Img 20190716 Wa0184.jpg
കൽപ്പറ്റയിൽ കർഷക അവകാശ പ്രഖ്യാപന കൺവെൻഷൻ 18
-ന്
കൽപ്പറ്റ:
ഐക്യജനാധിപത്യ കർഷക മുന്നണി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
  ജൂലൈ 18ന് (വ്യാഴാഴ്ച) കൽപ്പറ്റയിൽ കർഷക അവകാശ പ്രഖ്യാപന കൺവെൻഷൻ
നടത്തും. രാവിലെ 10 മണിക്ക് കൽപ്പറ്റ അയ്യപ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക
കൂട്ടായ്മ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
കർഷകരും കാർഷിക മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയി
ലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്തെയും പ്രത്യേകിച്ച് സംസ്ഥാനത്തെയും കാർഷിക
സമ്പദ്വ്യവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം തകർന്നിരിക്കയാണ്. ഈ സാഹചര്യത്തിലാണ്.
യു.ഡി.എഫ്.എഫ് കർഷകക്കൂട്ടായ്മ നടത്തുന്നത്. സർഫാസി നിയമം, കർഷകരുടെ കടം
എഴുതി തള്ളൽ, കർഷക ആത്മഹത്യക്ക് പരിഹാരം, വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷ
ണം, ക്ഷീര മേഖലയിലെ പ്രതിസന്ധി, കർഷക പെൻഷൻ, തൊഴിലുറപ്പ് പദ്ധതി, പ്രളയ
നഷ്ട പരിഹാരം, ഉല്പന്നങ്ങൾക്ക് ന്യായവില, വിലക്കയറ്റം തുടങ്ങി കർഷകർ നേരിടുന്ന
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് അവകാശപ്രതിക തയ്യാറാക്കുന്നത്.
കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കർഷക സൗഹൃദമല്ലാത്ത മനോഭാവം രാജ്യത്തും
സംസ്ഥാനത്തും കർഷകരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയിട്ടുണ്ട്. കർഷകർ നാടിന്റെ
നട്ടെല്ലാണെന്ന് വിശേഷിപ്പിക്കാറുണ്ട്. സമ്പദ്ഘടനയിൽ കാർഷിക മേഖലയുടെ പങ്ക്
ആർക്കും വിസ്മരിക്കാനാവില്ല. സമൂഹത്തിന് ജീവിക്കാൻ ആവശ്യമായ ഭക്ഷണ പദാർത്ഥ
ങ്ങൾ കാർഷികവൃത്തിയിലൂടെ ഉൽപാദിപ്പിക്കുന്ന കർഷകർ രാജ്യത്തിന് ചെയ്യുന്ന സേവന
ങ്ങളും സംഭാവനകളും വിലമതിക്കാനാവാത്തതാണ്. കർഷകരെ സംബന്ധിച്ചിടത്തോളം
പുണ്യകർമ്മമാണ് കൃഷി. രാജ്യം കാക്കുന്ന പട്ടാളക്കാർക്ക് ലഭിക്കുന്ന പരിഗണനയും സഹാ
യങ്ങളും സൗകര്യങ്ങളും ഭരണകൂടത്തിൽ നിന്ന് ലഭിക്കാൻ അർഹതയുളള വിഭാഗമാണ്
രാജ്യത്തെ പട്ടിണി മാറ്റാൻ പാടുപെടുന്ന കർഷകരെന്ന കാര്യത്തിൽ സംശയമില്ല.
(പ്രതികൂലമായ കാലാവസ്ഥയും മറ്റു കാരണങ്ങളാലും കാർഷിക ഉൽപ്പന്നങ്ങളുടെ വിള
റവും ഉൽപ്പന്നങ്ങൾക്ക് വിപണിയിലെ വിലയിടിവുമാണ് കർഷകർ അനുഭവിക്കുന്ന
പ്രധാന വെല്ലുവിളി. ഓരോ വിളവെടുപ്പും കർഷകനെ സംബന്ധിച്ചിടത്തോളം കടത്തിന്റെ
വ്യാപ്തി വർദ്ധിപ്പിക്കുകയാണ്, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വികലമായ നയങ്ങളും
നിലപാടുകളും കർഷകരാണ് അനുഭാവമല്ലാത്ത സമീപനങ്ങളും നിസംഗതയും കാർഷിക
ദമയവയുടെ പ്രതിസന്ധിയിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾക്കും മറ്റു കുത്തക
കൾക്കും ഖജനാവ് ചിലവഴിക്കാൻ ഉദാരനയം സ്വീകരിക്കുന്ന ഭരണകൂടം കർഷക പ്രശ്നങ്ങൾ
രളാട് നിഷേധാത്മക നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന അഭിപ്രായം കർഷകരുൾപ്പെടെ
യുളള എല്ലാവർക്കും ബോധ്യമായ കാര്യമാണ്.
പ്രതിസന്ധി  നേരിടുമ്പോൾ കർഷകരുടെ പ്രതീക്ഷയാണ് അതത് കാലത്തെ ഭരണ
കൂടങ്ങൾ. കർഷക പ്രശ്നങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന ഭരണകൂടങ്ങളെയാണ് കർഷ
കർക്ക്  ഇപ്പോൾ കാണാൻ കഴിയുന്നത്. കയ്യടി നേടാനുളള വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ പ്രായോഗിക തലത്തിൽ പ്രഖ്യാപനങ്ങളുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ഏറ്റവും ഒടുവിൽ
ജലപ്രളയത്തിൽ കൃഷി മുഴുവൻ നാമാവശേഷമായ കർഷകർ ഉൾപ്പെടെ ഒരു വർഷമായി
സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കാത്തുകഴിയുകയാണ്. കൃഷി ഓഫീസുകൾ കയറി
യിറങ്ങി നിരാശയിലായിരിക്കയാണവർ. അർഹതപ്പെട്ട ആനുകൂല്യങ്ങളും നഷ്ടപരിഹാര
ങ്ങളും യഥാസമയം നൽകിയാൽ കർഷകർക്ക് അത് ആശ്വാസകരമാകും.
കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും അനുദിനം വർദ്ധിച്ചു വരുന്ന
കടബാധ്യതയിലും പിടിച്ചു നിൽക്കാൻ കഴിയാതെ കൃഷി ഉപേക്ഷിച്ച് മറ്റു വരുമാന മാർഗ്ഗ
ങ്ങൾ തടി പോവാൻ നിർബന്ധിതരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ പ്രതീക്ഷ
കളും തകർന്ന കർഷക സമൂഹത്തിന്റെ രാഷം രാജ്യവ്യാപകമായി ഭരണകൂടത്തിനെതിരെ
ശക്തമാവുകയാണ്. കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന നിലപാടുകൾ കേന്ദ്ര
സംസ്ഥാന സർക്കാറുകൾ ഇനിയും തുടരുന്നത് കർഷക ദാഹമായി കാണാൻ കഴിയൂ.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൃഷിയുടെ വീണ്ടെടുപ്പിനും കർഷകരെ കരകയറ്റുന്നതിനും
സഹായകരമായ സമഗ്ര പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാൻ കേന്ദ്ര-സംസ്ഥാന
സർക്കാറുകൾ അടിയന്തര നടപടികൾ ഇനിയും വൈകിച്ചുകൂടായെന്ന് ഇവർ പറഞ്ഞു. .
രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് കർഷകർ. ദേശീയ
വരുമാനത്തിൽ 17.4 ശതമാനവും കാർഷിക മേഖലയുടെ സംഭാവനയാണ്. കാർഷിക
സംസ്ഥാനമായ കേരളത്തിൽ 50 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്ന
ത്. കൃഷി അനുബന്ധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന കർഷകർ നിലനിൽപ്പിനായു
10 പോരാട്ടത്തിലാണിന്ന്. എല്ലാ പ്രതീക്ഷകളും തകരുകയും സാമ്പത്തിക ബുദ്ധിമുട്ടും കട
കരിയും വരിഞ്ഞുമുറുക്കപ്പെട്ട കർഷക സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിന്റെ
ഫലം കർഷകർ ജീവനൊടുക്കുന്ന ദുരന്തം കേരളത്തിൽ തുടർക്കഥയാവുകയാണ്. കൃഷി
യെയും അനുബന്ധ മേഖലകളെയും പ്രാത്സാഹിപ്പിക്കാനോ കർഷകർക്ക് സഹായകരമായ
നിലപാട് സ്വീകരിക്കാനോ തയ്യാറാവാത്ത കേന്ദ്ര-കേരള സർക്കാറുകളുടെ നിലപാടുകളാണ്
കർഷകരുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്കു കാരണം. കഴിഞ്ഞ അഞ്ചു വർഷ
മായി മോദി സർക്കാറിൽ നിന്നും മൂന്നു വർഷമായി പിണറായി സർക്കാറിൽ നിന്നും കർഷ
കർ കടുത്ത അവഗണനയും വിവേചനവുമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കർഷക
രുടെ കൈകളിലെത്താത്ത വാഗ്ദാനങ്ങൾ നല്കി കർഷക സമൂഹത്തെ വഞ്ചിക്കുന്ന നിലപാ
ടുകളാണ് സർക്കാറുകളുടെ ഭാഗത്തു നിന്നും കണ്ടു വരുന്നത്. കർഷകന്റെ പ്രയാസങ്ങളു
ടെയും വേദനകളുടെയും ജീവിക്കുന്ന തെളിവാണ് ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലെ
ഒരു കർഷകന്റെ വൃക്കദാന പരസ്യവും വയനാട് പോലുള്ള കാർഷിക മേഖലയിൽ നടക്കുന്ന  ഡസൻ കണക്കിന് കർഷക ആത്മഹത്യകളും വിളിച്ചോതുന്നത്. കർഷകർ വൃക്ക
വില്പന നടത്തി ആവശ്യങ്ങൾ നിറവേറ്റേണ്ട ഗതികേടിലാണ് .
കിസാൻ
കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ലാൽ വർഗ്ഗീസ് കൽപ്പകവാടി, സ്വതന്ത കർഷക
സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ, ഡി.സി.സി പ്രസിഡണ്ട് ഐ.സി
ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി.എ കരീം, യു.ഡി.എഫ്
ജില്ലാ ചെയർമാൻ എൻ.ഡി.അപ്പച്ചൻ, ജില്ല, മണ്ഡലം, ബ്ലോക്ക് യു.ഡി.എഫ് നേതാക്കൾ,
കർഷക സംഘടനാ പ്രതിനിധികൾ കൂട്ടായ്മയിൽ സംബന്ധിക്കും.
കർഷകരുടെ കൂട്ടായ്മയിൽ എല്ലാ കർഷകരും പങ്കാളികളാവണമെന്ന്  ഭാരവാഹികൾ ആവശ്യപ്പെട്ടു. കിസാൻ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ: ജോഷി സിറിയക് , സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് വി. അസൈനാർ ഹാജി, ടോമി തേക്കുമല , ജോസ് കെ. മാത്യു, അഡ്വ: ഖാലിദ് രാജ,  വി.എൻ. ശശീന്ദ്രൻ, സി.മമ്മി ,  പി.എം.ബെന്നി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *