August 14, 2026

നാഷണൽ ഡിജിറ്റൽ ലൈബ്രറിയുടെ സെമിനാറുകൾ തുടങ്ങി.

0
ndli_big.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കേന്ദ്രമാനവവിഭവശേഷി വകുപ്പിന് കീഴിൽ ഐ.ഐ.ടി ഖരക്പൂറിൻ്റെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ ഡിജിറ്റൽ ലൈബ്രറിയുടെ ജനകീയവത്കരണം എന്ന ലക്ഷ്യവുമായി പി എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം നടത്തിവരുന്ന നാഷണൽ ഡിജിറ്റൽ ലൈബ്രറി സെമിനാർ വയനാട് ജില്ലയിൽ തുടങ്ങി. മാനന്തവാടി മേരി മാതാ കോളേജിൽ നിന്നും ആരംഭിച്ച് ബത്തേരി സെൻമേരിസ് കോളേജ് ഡോൺ ബോസ്കോ കോളേജ് ബത്തേരി, വയനാട് പ്രസ് അക്കാദമി മാനന്തവാടി ഗവൺമെൻറ് കോളേജ് ഡബ്ല്യു എം ഒ കോളേജ് മുട്ടിൽ ഗുരുകുലം കോളേജ് മാനന്തവാടി
എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് പുല്പള്ളി എന്നിവിടങ്ങളിൽ സെമിനാറുകൾ നടക്കും. പി എൻ പണിക്കർ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ അർജുൻ പി ജോർജ് ക്ലാസുകൾ നയിക്കും. പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രവർത്തകരായ ജിതിൻ പി.എം, ഒലിവ് സാറാ വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *