October 20, 2026

പോലീസാവാൻ കാത്ത് നിൽക്കാതെ നിധിൻ യാത്രയായി.

0
IMG_20190718_182503.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: 
മേപ്പാടി 
മുണ്ടക്കൈ സീതമ്മക്കുണ്ട്  വെള്ളച്ചാട്ടത്തിൽ വീണ് മരിച്ച 
 ബത്തേരി വാകേരി സി.സി   സ്വദേശി മാവുള്ളക്കണ്ടിയിൽ സജീവൻ- ഗീത ദമ്പതികളുടെ മകൻ   നിധിൻ (23) അടുത്തിടെ പുറത്ത് വന്ന പി.എസ്.സി. പോലിസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. നിയമനം കിട്ടുമെന്നതിൽ വലിയ പ്രതീക്ഷയിലായിരുന്നു. . ഒരു ബന്ധുവിനും മറ്റ് മൂന്ന് കൂട്ടുകാർക്കുമൊപ്പം സീതമ്മ കുണ്ടിലെത്തിയ നിധിനും സംഘവും കുളിക്കുന്നതിനിടെ  വ്യാഴാഴ്ച  ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. വെള്ളത്തിൽ അകപ്പെട്ട യുവാവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച്   രണ്ട് മണിക്കൂറിന് ശേഷമാണ്  മരിച്ചത്.  തീവ്രപരിചരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും  രക്ഷിക്കാനായില്ല. നിഖിൽ ഏക  സഹോദരനാണ്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *