May 8, 2024

തൊവരിമല ഭൂസമരം: ഐക്യദാർഢ്യ മാർച്ചിൽ വൻ ആദിവാസി പങ്കാളിത്തം.

0
Img 20190718 Wa0630.jpg
തൊവരിമല ഭൂ സമരം:
ദരിദ്ര ഭൂരഹിതർ  കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
കല്പറ്റ:തൊവരിമല ഭൂസമരത്തിന്റെ ഭാഗമായി  നൂറ് കണക്കിന് ആദിവാസികളും, ഭൂരഹിതരും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കല്പറ്റ കലക്ടറേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.മാർച്ച് സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു . 
     "86 ദിവസമായി വയനാട് കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഭൂരഹിതരായ ആദിവാസികളുടെ സമരത്തെ അവഗണിക്കുന്നത് പിണറായി സർക്കാരിന്റെ കുത്തക സേവയുടെ ഭാഗമാണ്. കോർപ്പറേറ്റുകൾ കൈയടക്കിയ ഭൂമിക്ക് ഈ സർക്കാർ സംരക്ഷണം നൽകുകയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ സർക്കാർ അപമാനമാണ്.  ദരിദ്ര ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാകുന്നത് വരെ പോരാട്ടം തുടരും " എം.കെ.ദാസൻ വ്യക്തമാക്കി.
        മാർച്ചിനെ അഭിസംബോധന ചെയ്ത്  പ്രമുഖ എഴുത്തുകാരനായ ഡോ. ആസാദ്, അഡ്വ: പി.എ. പൗരൻ , കെ.പി.പ്രകാശൻ (സി.എം.പി), കെ.കെ. സുരേന്ദ്രൻ, ഡോ: കെ.എൻ.അജോയ്കുമാർ, എം.സുകുമാരൻ, എൻ.എ. സഫീർ, ടി.സി.സുബ്രഹ്മണ്യൻ, എം.കെ.ഷിബു ,വർഗ്ഗീസ് വട്ടേക്കാട്, കെ.ജി.മനോഹരൻ എന്നിവർ പ്രസംഗിച്ചു.
       മാർച്ചിന് ആദിവാസി സമര നേതാക്കളായ  പി.വെളിയൻ, ഒണ്ടൻ മാടക്കര ,കെ. ജാനകി ,എ.പി. ആതിര, പി.സബിത ,മല്ലിക ,സീതാ ലക്ഷ്മി എന്നിവർ നേതൃത്വം കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *