August 14, 2026

വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം; വയനാട് ജില്ലാതല ഉദ്ഘാടനം 25ന്

0
By ന്യൂസ് വയനാട് ബ്യൂറോ

വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം;
ജില്ലാതല ഉദ്ഘാടനം 25ന്
ജീവനം പദ്ധതിയുടെ ഭാഗമായി 'സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍' വാര്‍ഡുതല പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കും. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം തുടങ്ങുകയാണ് പദ്ധതിയുടെ ലക്ഷ്യം. എടവക, കണിയാമ്പറ്റ, മീനങ്ങാടി, അമ്പലവയല്‍, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുന്‍സിപാലിറ്റിയിലുമാണ് നാട്ടുകൂട്ടങ്ങള്‍ രൂപീകരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ്, പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് നേഴ്‌സ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *