വയനാട്ടിൽ ആരോഗ്യ കേന്ദ്രങ്ങളില്‍ എസ്.ആര്‍.എം. പരിശോധന പൂര്‍ത്തിയായി

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ആര്‍.സി.എച്ച്) ഡോ. നിത വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് ആരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാടിന്റെ ആരോഗ്യരംഗം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തുന്നതിനു മുന്നോടിയായിരുന്നു പരിശോധന. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ തരിയോട്, മീനങ്ങാടി, പേരിയ, മേപ്പാടി, അമ്പലവയല്‍, പനമരം, നല്ലൂര്‍നാട്, ഫാമിലി ഹെല്‍ത്ത് സെന്ററുകളായ നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വാഴവറ്റ, പൊഴുതന, ചീരാല്‍, അപ്പപ്പാറ, യുപിഎച്ച്‌സി മുണ്ടേരി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി,  മാനന്തവാടി ദേശീയ ആരോഗ്യ ദൗത്യം ഓഫീസ്, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം ഓഫീസ് എന്നിവിടങ്ങളില്‍ സംഘമെത്തി. 
ആരോഗ്യകേന്ദ്രങ്ങളിലെ മെറ്റേണല്‍-ചൈല്‍ഡ് ഹെല്‍ത്ത്, നാഷണല്‍ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം, റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം, നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം, അഡോളസന്റ് ഹെല്‍ത്ത്, ഫാമിലി പ്ലാനിങ്, നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് കാന്‍സര്‍, ഡയബറ്റ്‌സ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആന്റ് സ്‌ട്രോക്ക്, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, നാഷണല്‍ പ്രോഗ്രാം ഫോര്‍ ഹെല്‍ത്ത് കെയര്‍ ഓഫ് എല്‍ഡേര്‍ലി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ പരിശോധിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും ലാബ്, ഓപറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക് കാര്യക്ഷമത, ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങളുടെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയും പരിശോധനയ്ക്കു വിധേയമാക്കി. 
കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും രോഗികള്‍ക്കുള്ള സൗകര്യങ്ങളും വിലയിരുത്തിയ സംഘം ആശുപത്രി അധികൃതര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ വി.കേശവേന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു. ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന ആരോഗ്യകേന്ദ്രങ്ങളെയും കേരളത്തില്‍ ആദ്യമായി ആശാ പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജരെയും ആശാ കോ-ഓഡിനേറ്ററെയും എസ്.ആര്‍.എം. അംഗങ്ങള്‍ അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡോ. നിത വിജയന്‍, ഡോ. വി.ആര്‍ രാജു, ഡി.എം.ഒ (ആരോഗ്യം) ഡോ. ആര്‍.രേണുക, ആയുര്‍വേദം, ഹോമിയോ ഡിഎംഒമാര്‍, എസ്.ആര്‍.എം അംഗങ്ങള്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


വെള്ളമുണ്ട: ശാസ്ത്രീയ പഠനങ്ങളെ ചില താത്കാലിക സൗകര്യങ്ങളുടെ പേരില്‍  അവഗണികരുതെന്ന് യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി.യുവജനതാദൾ എസ് വെള്ളമുണ്ടയിൽ സംഘടിപ്പിച്ച "മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും പ്രളയവും"സെമിനാർ ...
Read More
കൽപ്പറ്റ:പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ 23കാരന്റെ മരണം എലിപ്പനി മൂലമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...
Read More
കൽപ്പറ്റ: പ്രളയം ദുരിതത്തിലാഴ്ത്തിയ വയനാടിന്‍റെ മുറിവുകള്‍ മായ്ക്കാനുള്ള മഹാ യജ്ഞത്തില്‍ അരലക്ഷം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം കണക്കാക്കുന്നത്  യജ്ഞത്തില്‍ ആകെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് ...
Read More
കൽപ്പറ്റ: മേപ്പാടി പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള  ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു.  കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.  മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ ...
Read More
ജില്ലയിലുണ്ടായ മഴക്കെടുതികള്‍ ലഘൂകരിക്കുന്നതിലും പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജാഗ്രതയേറിയുള്ള ഇടപെടല്‍ തൃപ്തികരമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി ...
Read More
മുനീറിന്റെ വിയോഗം: തേരാളി നഷ്ടമായതിന്റെ വേദനയില്‍  വയനാട്ടിലെ വൃക്കരോഗികള്‍കല്‍പ്പറ്റ: മെസ്ഹൗസ് റോഡിലെ ചീനമ്പീടന്‍ കെ.ടി. മുനീറിന്റെ(50)  വിയോഗം വയനാട്ടിലെ വൃക്കരോഗികള്‍ക്കു തീരാവേദനയായി. ചികിത്സാസൗകര്യത്തിനും സഹായത്തിനുമായി അധികാരകേന്ദ്രങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന ...
Read More
കൽപ്പറ്റ: പ്രളയജലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍  നാടൊന്നാകെ അണിനിരക്കും.  ഞായറാഴ്ച  രാവിലെ 9 മുതല്‍ നടക്കുന്ന ഏകദിന ശുചീകരണ യജ്ഞത്തില്‍ ഒരു ലക്ഷത്തോളം പേരാണ്  പങ്കെടുക്കുന്നത്. ജില്ലാ ...
Read More
അര്‍ഹരായ  മുഴുവന്‍പേര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പുകളുടെ ...
Read More
.മാനന്തവാടി;രണ്ട് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് നിര്‍ദ്ധനരായ ഒരു കുടുംബം.വെള്ളമുണ്ട പീച്ചങ്കോട് വാടകവീട്ടില്‍ കഴിയുന്ന ബധിരനും മൂകനുമായ ചാമാടി പള്ളിക്കണ്ടി മൊയതൂട്ടി-ഷബ്‌ന ദമ്പതികളാണ് ഏക ...
Read More
മാനന്തവാടി:  കത്തോലിക്കാ സഭ മാനന്തവാടി രൂപത അംഗം .ഫാ.സണ്ണി പുതനപ്ര (കുര്യന്‍-53) നിര്യാതനായി.ദ്വാരകയില്‍ വിശ്രമജീവിതം നയിച്ചുവരികായായിരുന്നു.1984-ല്‍ കല്ലോടി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം തുടങ്ങി. ആലാറ്റില്‍, പോരൂര്‍, പടമല, ...
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *