March 28, 2024

കരുണയും കരുതലുമായി വിദ്യാർത്ഥികൾ :വിദ്യാഭ്യാസ മേഖലയിൽ ആറാട്ടുതറ മാതൃക.

0
Img 20190721 Wa0156.jpg
മാനന്തവാടി:കരുണയും കരുതലുമായി വിദ്യാർത്ഥികൾ  രംഗത്തിറങ്ങിയതോടെ  വിദ്യാഭ്യാസ മേഖലയിൽ ആറാട്ടുതറ മാതൃകയാവുകയാണ്. വ്യത്യസ്തമായ സേവന പ്രവർത്തനങ്ങളിലൂടെയാണ്  
താന്നിക്കൽ ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ നാടിന് മാതൃകയാവുന്നത് . സ്കൂളിലും  പരിസരപ്രദേശങ്ങളിലുമുള്ള നിരവധി നിരാലംബരായ കിടപ്പു രോഗികളുള്ള കുടുംബത്തിന് അത്താണിയാവുകയാണ് ആറാട്ടുതറ സ്കൂളിലെ കുരുന്നുകൾ. തങ്ങളുടെ കൊച്ചു നാണയ ശേഖരങ്ങൾക്കൊപ്പം വീട്ടിലും പരിസര പ്രദേശങ്ങളിലും ഇവർ സഹായം തേടും.  സ്കൂളിന്റെ പരിസര പ്രദേശത്തെ കിടപ്പു രോഗികൾക്ക് സാന്ത്വനമാവുകയാണ് ആദ്യഘട്ടത്തിലെ പ്രവർത്തന ലക്ഷ്യം. അതിന്റെ ഭാഗമായി കൊയിലേരി പ്രദേശത്തെ ഒരു കിഡ്നി രോഗിക്കും, ഒരു കാൻസർ രോഗിക്കും സാമ്പത്തിക സഹായം നൽകി.
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ കുട്ടികളും ഈ ആതുരസേവനത്തിൽ പങ്കാളിയാകും, ഓരോ ഘട്ടത്തിലും സ്കൂളിലെ എൻ എസ് എസ് ,എസ് പി സി കുട്ടികൾക്കൊപ്പം തെരെഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ കൂടി  പങ്കെടുപ്പിച്ചു കൊണ്ട് ഭവന സന്ദർശനങ്ങൾ നടത്തും.കിടപ്പു രോഗികൾക്ക് സാന്ത്വനമേകുകയാണ് ലക്ഷ്യം. മാനന്തവാടി നഗരസഭയിൽ പ്രവർത്തിക്കുന്ന പെയ്ൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിനൊപ്പം മുതിർന്ന കുട്ടികൾ സേവന സന്നദ്ധരാകും. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ പങ്ക് കൃത്യമായി ഓരോ മാസവും സ്കൂളധികൃതരെ  ഏൽപ്പിക്കും. ജീവിതം പാതിവഴിയിലായി   നാലുചുവരുകൾക്കുള്ളിൽ   വീർപ്പുമുട്ടലുകളുമായി ജീവിക്കുന്നവർക്ക് സാന്ത്വനമേകുവാൻ, കളി ചിരിയും, തമാശകളുമൊക്കെയായി പോകുവാൻ റെഡിയാണ് ആറാട്ടുതറയിലെ ഓരോ കുട്ടിയും. ഭാവിയിലും ഈ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് അധ്യാപകരുടെയും പി ടി എ യുടെയും പൂർണ്ണ പിന്തുണയും ഇവർക്കുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *