June 23, 2026

നെഹ്‌റു യുവ കേന്ദ്ര വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
 ഐക്യരാഷ്ട്രസംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക്  വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15 മുതല്‍ 29 വരെ. യോഗ്യത: നാഷണല്‍ സര്‍വീസ് സ്‌കീം,  യൂത്ത്ക്ലബ്, ഗ്രന്ഥശാല അംഗത്വവും യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുവാനുള്ള സന്നദ്ധതയും.   തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നേതൃത്വ പരിശീലനം, വ്യക്തിത്വവികസനം, നൈപുണ്യപരിശീലനം, സാഹചര്യവിശകലനം, പദ്ധതി രൂപീകരണം, നടപ്പിലാക്കല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. പദ്ധതി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നെഹ്‌റു യുവകേന്ദ്രയും യു.എന്‍.വി ഇന്ത്യയും സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുവാനുള്ള അവസരവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 27 നകം wayanadnyk@gmail.com  ലേക്ക് ബയോഡേറ്റ സമര്‍പ്പിക്കണം. ഫോണ്‍ 9656404992, 04936 202330.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *