June 22, 2026

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

0
IMG-20190723-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക പാണ്ടിക്കടവ് അഗ്രഹാരം മുണ്ടോപറമ്പിൽ നാരായണന്റെ  വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഏകദേശം 30 അടി താഴ്ചയുള്ള കിണറാണ് പൂർണമായും ഇടിഞ്ഞ് താഴ്ന്നത്. വീടിനോട് ചേർന്നുള്ള ഭാഗത്തുള്ള കിണറായതിനാൽ  മണ്ണിടിച്ചിൽ വീടിനും ഭീഷണിയായിട്ടുണ്ട്. വേനൽക്കാലത്ത് ഏറെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് ഈ കുടുംബത്തിന്റെ ഏക ആശ്രയമായ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *