അമ്പലവയലിലെ സംഭവം: കോണ്‍ഗ്രസിന് പങ്കില്ല; പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണപിന്തുണ: ഐ സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: അമ്പലവയലില്‍ ഇതര സംസ്ഥാന സ്വദേശിയായ യുവതിക്കും യുവാവിനും മര്‍ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ലെന്നും, കുറ്റക്കാരാരാണെങ്കിലും പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. ദമ്പതികളായ യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന രീതിയില്‍ വ്യാപകമായ പ്രചരണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഈ സംഭവത്തില്‍ ഒരു പങ്കുമില്ല. ഇത്തരം നടപടികളെ യാതൊരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ല. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കുറ്റം ചെയ്തത് പാര്‍ട്ടി അനുഭാവിയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇത്തരത്തില്‍ ആര് കുറ്റം ചെയ്താലും അവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Leave a Reply