May 4, 2024

കാട്ടാന നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരത്തുക വർധിപ്പിക്കണം -ജനാധിപത്യ കർഷക യൂണിയൻ.

0
11111.jpg

കാട്ടാനകൾ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അവ എളുപ്പം ലഭ്യമാക്കുവാൻ വില്ലേജ് ഓഫീസുകളിൽ പ്രത്യേക കൗണ്ടർ ഒരുക്കണമെന്ന് ജനാധിപത്യ കേരള കർഷക യൂണിയൻ ജില്ലാ പ്രവർത്തക കൂട്ടായ്മ ഗവൺമെന്‍റെിനോട്‌ ആവശ്യപ്പെട്ടു വയനാട്ടിൽ അടുത്തകാലത്ത് വന്യമൃഗ ശല്യം അതിരൂക്ഷമായി വർദ്ധിച്ചിട്ടും അവയ്ക്ക് പരിഹാരം കാണുവാൻ വൻ പദ്ധതികൾ ആരംഭിക്കുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്‍റെുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടുന്നതായി യോഗം കുറ്റപ്പെടുത്തി നിരവധി കർഷകരുടെ കാർഷിക വിളകൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെടുന്നത് നിത്യസംഭവം ആയിട്ടുണ്ട് വന്യമൃഗങ്ങളുടെ ആക്രമണം നിരന്തരമായി നടക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ഫോറസ്റ്റ് ഔട്ട് പോസ്റ്റുകൾ ആരംഭിക്കുകയും വില്ലേജ് താലൂക്ക് ഓഫീസുകളിൽ അടിയന്തര സഹായത്തിന് പ്രത്യേക സെല്‍  രൂപീകരിക്കുകയും ചെയ്യണം. കാട്ടു മൃഗങ്ങളുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടാല്‍ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണം

ജില്ലയിലെ മലയോര ജനങ്ങള്‍ വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണത്തില്‍ മരണഭീതിയിലാണ്. കുട്ടികള്‍ സ്കൂളില്‍ പോകുവാന്‍ ഭയപ്പെടുന്നു നൂറു കണക്കിനാളുകള്‍ക്ക് ജീവഹാനിയും പരിക്കും പറ്റിയിട്ടും ഈ പ്രശ്നത്തില്‍ ബന്ധപ്പെട്ടവര്‍ അര്‍ഹിക്കുന്ന ഗuരവം നല്‍കുന്നില്ല. കര്‍ഷകര്‍ കൃഷി ഭൂമിയും വീടും ഉപേക്ഷിച്ചു പോകുന്ന അവസ്ഥയിലാണ്. വയനാട് ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം വന്യമൃഗ ശല്യമെന്ന് യോഗം വിലയിരുത്തി.

കൂട്ടായ്മ ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.എ ആന്‍റണി ഉത്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡണ്ട്‌ ജോസ് വി.എം.അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ യു വിന്‍സണ്‍, മുഖ്യ പ്രഭാഷണം നടത്തി. എ.പി കുര്യാക്കോസ്‌, എം.പി. പീറ്റര്‍, എ.സി.ജോസഫ്, കെ.എം. പൗലോസ്‌, റെജി കെ.വി ബിനോയ് ജോസഫ്, സിബി ജോണ്‍, ലോറന്‍സ് കെ.ജെ., സുനില്‍, അഗസ്റ്റിന്‍, ജോസ് എടൂര്‍, എബി. പി.ജെ., വര്‍ക്കി കെ.എം. തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *