May 30, 2026

സാരി എക്സിബിഷനും ഓർഡർ കോൺഫറൻസും വെള്ളിയാഴ്ച കൽപ്പറ്റയിൽ

0
facebook_1564574002124.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാരി എക്സിബിഷനും ഓർഡർ കോൺഫറൻസും  വെള്ളിയാഴ്ച കൽപ്പറ്റയിൽ 

കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി വൻകിട കമ്പനികളുടെ സാരി പ്രദർശനവും ഓർഡർ കോൺഫറൻസും നടത്തുന്നു. 

ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് മണി വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം കൊട്ടാരം ഹെയ്റ്റ്സിൽ രണ്ടാം നിലയിലാണ് പ്രദർശനം. 
വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ബിസിനസിന്റെയും  ഓൺലൈൻ ബോട്ടിക്കിന്റെയും  ഡ്രോപ് സെല്ലിംഗിന്റെയും സാധ്യതകളും അവസരങ്ങളും  സാധാരണക്കാരിലെത്തിക്കുന്നതിനും വേണ്ടി ഈ മേഖലയിലെ സംരംഭകരായ ടിക്സ് ആണ് പ്രദർശനവും ഓർഡർ കോൺഫറൻസും സംഘടിപ്പിച്ചിട്ടുള്ളത് .പ്രവേശനം സൗജന്യമാണ്.  സാരി വിപണിയിൽ വീട്ടമ്മമാർക്കുള്ള തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും. ഏറ്റവും പുതിയ ഡിസൈൻ ട്രെൻഡുകളും  മാച്ചിംഗ് ഗാർമെന്റ്സും  പ്രദർശത്തിന് ഒരുക്കിയിട്ടുണ്ടന്ന്  ഇതിന് നേതൃത്വം നൽകുന്ന  വനിതാ സംരംഭകയായ  സിനി ജോസ് പറഞ്ഞു. Tics For Resellers എന്ന ഫേസ്ബുക്ക് പേജ് വഴി പരിപാടിക്ക് രജിസ്റ്റർ ചെയ്യാം. 
ഫോൺ: 8921786099.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *