July 16, 2026

ഉപജില്ലാ കലോത്സവ നഗരിയിൽ ജെ ജോബന്റെ വിഭവവിരുന്ന് ഒരുങ്ങി

0
IMG-20191031-WA0295.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:  മാനന്തവാടി ഉപജില്ലാ കലോത്സവ നഗരിയിൽ വിഭവവിരുന്നൊരുക്കി ജെ ജോബൻ. കല്ലോടിയിൽ പ്രവർത്തിക്കും മരിയ കാറ്ററിംഗ് സംഘത്തിൻറെ രുചിയാണ് ഇത്തവണ കലോത്സവത്തിൽ ഒരുങ്ങിയിരിക്കുന്നത്. 12 വർഷത്തെ പ്രവർത്തന പരിചയമുള്ള ജെ ജോബൻ ചേട്ടൻറെ നേതൃത്വത്തിൽ ആദ്യ ദിനമായ ഇന്ന് 2000 പേർക്കായി നെയ്ച്ചോറും ചിക്കൻ കറിയും ഒരുങ്ങിക്കഴിഞ്ഞു. നാളെ 3000 പേർക്കുള്ള സദ്യയും സമാപനദിവസം 3000 പേർക്കായി മുട്ട ബിരിയാണിയും ഇവർ വിളമ്പും.
       ഭക്ഷണം ഉണ്ടാക്കുവാനും വിളമ്പാനും പൂർണപിന്തുണയുമായി ഉപജില്ലാ തലത്തിൽ തിരഞ്ഞെടുത്ത ഫുഡ് കമ്മിറ്റി അംഗങ്ങളും, പിടിഎ അംഗങ്ങളും, എൻഎസ്എസ് വിദ്യാർത്ഥികളും ഒപ്പമുണ്ട്.
റിപ്പോർട്ട് : ആര്യ ഉണ്ണി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *