April 16, 2024

പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ കെട്ടികിടന്ന സംഭവം: മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണം: യൂത്ത് കോണ്‍ഗ്രസ്

0
Img 20191102 Wa0020.jpg

മേപ്പാടി: പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായവരടക്കം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി വ്യക്തികളും, സംഘടനകളും നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മേപ്പാടി പഞ്ചായത്ത് ലൈബ്രറിയില്‍ കൂട്ടിയിടുകയും, അര്‍ഹര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്ത സംഭവം പുറത്തായപ്പോള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാധനങ്ങള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്യാന്‍ ശ്രമം നടത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദുരിതബാധിതരോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പഞ്ചായത്ത് പ്രസിഡന്റ് ധാര്‍മ്മികത ഉയര്‍ത്തിപിടിച്ച് ഖേദം പ്രകടിപ്പിക്കുവാനും, മാപ്പ് പറയാനും തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാധനങ്ങള്‍ കെട്ടികിടന്ന സംഭവത്തില്‍ പ്രതിഷേധിച്ച യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോടും, മാധ്യമപ്രവര്‍ത്തകരോടും, പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ മറുപടി സാധനങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ്. എന്നാല്‍ പ്രതിഷേധം ശക്തമായപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള ശ്രമം നടത്തുകയാണുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ പി എം അധ്യക്ഷനായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *