July 14, 2026

പ്രളയാനന്തര ധനസഹായം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

0
IMG-20191102-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പുത്തുമലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ നല്‍കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ഇപ്പോള്‍ താമസിക്കുന്ന വീടുകളുടെ വാടകകുടിശിക നല്‍കുക, വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക, മേപ്പാടി പഴയ കമ്മ്യൂണിറ്റി ഹാളില്‍ പ്രളയബാധിതര്‍ക്ക് നല്‍കാതെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മേപ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വെള്ളരിമല വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് പി എം മന്‍സൂറിന്റെ അധ്യക്ഷതയില്‍ കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി സുരേഷ്ബാബു, ഷരീഫ്, ചാക്കോ കുരുവിള, രാംകുമാര്‍, സുകുമാരന്‍, യൂനസ് കെ പി, ഷംസു കുന്നമ്പറ്റ, രോഹിത് ബോധി, അരുണ്‍, സുലൈമാന്‍, ബാബു, മുനീര്‍, സലീം, അന്‍വര്‍ സാദത്ത്, സതീശന്‍ നെല്ലിമുണ്ട എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *