April 20, 2024

കർഷകരുടെ പരിതാപകരമായ അവസ്ഥ – കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റുകളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

0
83258.jpg

.

പുൽപ്പള്ളികാർഷിക മേഖലയോടുള്ള സർക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കർഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകൾ തിരുത്തി കർഷകരുടെ സഹായത്തിന് എത്തണമെന്ന് പുപ്പള്ളി YMCA ഹാളില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലോകസഭയിലും നിയമസഭയിലും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ രാഹുൽ ഗാന്ധി അടക്കമുള്ള ജനപ്രതിനിധികൾ ഇനിയെങ്കിലും തയ്യാറാകാത്ത പക്ഷം അത് വയനാട്ടിലെ കർഷകരോട് കാണിക്കുന്ന കടുത്ത അവഗണനയും വെല്ലുവിളിയുമാണെന്ന് യോഗം കുറ്റപ്പെടുത്തി. കർഷകർ ഉൽപാദിപ്പിക്കുന്ന സർവ്വ വിളകളുടെയും വില ഇത്രത്തോളം ഇടിഞ്ഞ് കർഷക ജീവിതം ദുസ്സഹമായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഭരണകൂടങ്ങൾക്കും ജനപ്രതിനിധികൾക്കും ഭൂഷണമല്ലെന്ന് യോഗം വിലയിരുത്തി.


കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഉൽപ്പാദന ചെലവനുസരിച്ച് വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് വിലസ്ഥിരത ഉറപ്പുവരുത്തുവാനും, കാർഷിക കടങ്ങൾ എഴുതി തള്ളുവാനും സത്വര നടപടി സ്വീകരിക്കുവാൻ അധികൃതർ ഇനിയെങ്കിലും തയ്യാറാകണം. 2006ന് ശേഷം വയനാട്ടിലെ കർഷകർക്ക് യാതൊരുവിധ കേന്ദ്ര സഹായവും ലഭിച്ചിട്ടില്ല. വയനാട് കാർഷിക പാക്കേജ് യാഥാർത്ഥ്യമാക്കുവാന്‍ രാഹുൽ ഗാന്ധി എം.പി. കേന്ദ്ര ഗവര്‍ണമെന്‍റില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. കാര്‍ഷീക മേഘലയും, ക്ഷീര മേഖലയും പൂര്‍ണ്ണമായും തൊഴില്‍ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍   ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണം. താളം തെറ്റിയ തൊഴിലുറപ്പ് പദ്ധതി ശാസ്ത്രീയമായി നവീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അധികൃതർ തിരിച്ചറിയാത്തത്  ഖേദകരമാണ്.

വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ ഒതുക്കി നിർത്തുവാൻ സഹായകമായ ആനമതിൽ, സോളാർ ഫെന്‍സ്സിംഗ് തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കണം. വയനാട് ജില്ല ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ് കാർഷിക പ്രതിസന്ധിയും വന്യമൃഗശല്യവുമാണെന്ന് മനസ്സിലാക്കി ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുക 65വയസ് കഴിഞ്ഞ കർഷകർക്ക് 10,000 രൂപ മാസംതോറും പെൻഷൻ അനുവദിക്കുക ചെറുകിട കർഷകരെ ബി.പി.എല്ലിൽ ഉൾപ്പെടുത്തി സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

 

ജില്ലാ പ്രവർത്തകസമിതി യോഗം ജില്ലാ പ്രസിഡണ്ട് കെ.എ കെ ആന്‍റണി ഉദ്ഘാടനം ചെയ്തു. വി.എസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ. വിൽസൺ നെടുംകൊമ്പിൽ. എബി പൂക്കൊമ്പില്‍, പൗലോസ് കെ.എം, പീറ്റർ എം.പി. സുനിൽ അഗസ്റ്റിൻ, ക്ലീറ്റസ് സെബാസ്റ്റ്യൻ, വർക്കി കെ.വി, സി.പി മാത്യു, അഡ്വക്കേറ്റ് സജി വി.കെ, തോമസ് ഇ.റ്റി., കെ.എം ജോസഫ്, ജോൺസൺ ഒ.ജെ, ജോസ് വി.എം, റെജി കെ.വി തുടങ്ങിയവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *