October 19, 2026

മരങ്ങൾ ലേലം ചെയ്യുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന്റെ കീഴിലുള്ള ചേരമ്പാടി റോഡില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, വേങ്ങ, വെട്ടി മരങ്ങളും വ്യാപാരഭവന്റെ സമീപത്തുള്ള രണ്ട് മാവും സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് മുന്‍വശത്ത് മുറിച്ചിട്ടിരിക്കുന്ന ദേവദാരുവും ഒന്നേയാര്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുള്ള വീട്ടി മരത്തിന്റെ രണ്ട് ശിഖരങ്ങളും നവംബര്‍ 12ന് രാവിലെ 11 മുതല്‍ ലേലം ചെയ്യും. ഫോണ്‍ 04936 261707.

വെള്ളമുണ്ട വില്ലേജില്‍ റീ.സര്‍വെ നമ്പര്‍ 622/1-ല്‍പ്പെട്ട സ്ഥലത്ത് കടപുഴകി വീണതും മാനന്തവാടി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ആറ് കഷ്ണം വീട്ടി മരവും സില്‍വര്‍ ഓക്കിന്റെ വിറകും നവംബര്‍ 7 ന് രാവിലെ 11.30 ന് ലേലം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റിലും മാനന്തവാടി താലൂക്ക് ഓഫീസിലും ലഭിക്കും.

പുല്‍പ്പള്ളി വില്ലേജില്‍ സര്‍വെ നമ്പര്‍ 691/2-ല്‍പ്പെട്ട 0.6340 ഹെക്ടര്‍ ഭൂമിയില്‍ ഉണങ്ങി വീണ് കിടക്കുന്ന വീട്ടി മരം നവംബര്‍ 7ന് 12.30ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റിലും ബത്തേരി താലൂക്ക് ഓഫീസിലും പുല്‍പ്പള്ളി വില്ലേജിലും ലഭിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *