April 19, 2024

തേനീച്ച വളർത്തൽ പദ്ധതി : ഉപകരണങ്ങളുടെ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി .

0
Img 20191106 Wa0309.jpg
കൽപ്പറ്റ: ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ഹണിമിഷന്റെ സഹായത്തോടെ വയനാട് ജില്ലയിൽ നടപ്പിലാക്കി വരുന്ന തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി തേനീച്ച കോളനികളുടേയും ഉപകരണങ്ങളുടേയും വിതരണവും തേനീച്ച വളർത്തൽ പരിശീലനം പൂർത്തികരിച്ച ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. എട്ട് ബാച്ചുകളിലായി ജില്ലയിൽ നടത്തിയ പരിശീലനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ചെന്നലോട് നടത്തിയ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് ഉദ്ഘാടനം ചെയ്തു.നബാർഡ് ഡിഡിഎം ജിഷ വടക്കുംപറമ്പിൽ അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റുകളുടെ വിതരണം കെ വി എ സി അസി.ഡയറക്ടർ പി.എസ്.ഗണേശൻ നിർവഹിച്ചു. പടിഞ്ഞാറത്തറ കൃഷി ഓഫീസർ കെ.ടി.ശ്രീകാന്ത്, കെ വി എ സി  ജൂനിയർ എക്സിക്യൂട്ടീവ് ഗോമതിനായകം, സി വൈ ഡിസയറക്ടർ കെ.ജയശ്രീ, പദ്ധതിയുടെ മാസ്റ്റർ ട്രൈയിനർ പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. ആദിവാസി വിഭാഗക്കാരായ ഇരുപത് ഗുണഭോക്താക്കൾ ഉൾപ്പെടെ 36 – പേർക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി 95% സബ്സിസിയിൽ പദ്ധതി ഉപകരണങ്ങൾ വിതരണം ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *