April 24, 2024

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

0
Img 20191106 Wa0387.jpg
കൽപ്പറ്റ: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ഉടമകൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്ര നിരക്ക് കലോ ചിതമായി വർദ്ധിപ്പിക്കുക, സമഗ്ര ഗതാഗത നയം രൂപവത്ക്കരിക്കുക, സ്വകാര്യ ബസ്സിലെ പോലെ കെഎസ്ആർടിസിയിലും വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കുക, കെ എസ് ആർ ടി സി ബസ്സുകൾ പെർമിറെറാ ടൈംഷീറ്റോ ഇല്ലാതെ നടത്തുന്ന അനധികൃത സർവീസ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന സമരം .ഈ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങേണ്ടി വരുമെന്നും ബസ് ഉടമകൾ പറഞ്ഞു. രക്ഷാധികാരി സി.പി. കുര്യാക്കോസ് ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എം.രഞ്ജിത്ത് റാം, പി.കെ.രാജശേഖരൻ, വൈത്തിരി താലൂക്ക് സെക്രട്ടറി ടി.ജെ.ബാബുരാജ്, കെ.വിശ്വനാഥൻ, അബ്ദുൾ കരീ, ടി.എൻ.സുരേന്ദ്രൻ, ജോർജ്ജ് തോമസ്, എൻ.ജെ.ചാക്കോ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *