April 20, 2024

നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മിഷൻ നാഷണല്‍ അവാര്‍ഡ് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് 12-ന് സമ്മാനിക്കും

0
കല്‍പ്പറ്റ: നാഷണല്‍ പബ്ലിക് ഗ്രിവന്‍സ് ആന്‍ഡ് റിഡ്രസല്‍ കമ്മിഷന്‍ (എന്‍പിജിആര്‍സി) 2019 നാഷണല്‍ അവാര്‍ഡ് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് സമ്മാനിക്കും. സ്വജീവിതം നാടിനും നാട്ടുകാര്‍ക്കുമായി ഉഴിഞ്ഞുവച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കണം എന്ന ആഗ്രഹത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വ്യക്തികളെ നാഷണല്‍ പബ്ലിക്ക് ഗ്രീവന്‍സ് ആന്‍ഡ് റിസല്‍ കമ്മിഷന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് യൂത്ത് ആന്‍ഡ് എഡ്യുക്കേഷന്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
വിദ്യാഭ്യാസ രംഗത്തെ സമഗ്രസംഭാവന അടിസ്ഥാനമാക്കിയുള്ള ദേശീയതല ചാണക്യ അവാര്‍ഡാണ് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് നല്‍കുന്നത്. കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പര്‍, കേരള ഗവണ്‍മെന്റിന്റെ സ്‌കൂള്‍ കരിക്കുലം കമ്മിറ്റിയില്‍ അംഗം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ വ്യത്യസ്ത മേഖലകളിലെ നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചാണ് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസിന് ചാണക്യ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും യുവജനങ്ങള്‍ക്ക് മാതൃകയായിത്തീരുകയും ചെയ്ത റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കും. യുവജനങ്ങള്‍ക്കിടയില്‍ ലഹരിവിരുദ്ധ ക്യാംപെയ്‌നും
ആര്‍ത്തവത്തെകുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ച്
ഇന്നത്തെ യുവ തലമുറയ്ക്ക് മാതൃകയാവുകയും ചെയ്തതിനാണ് ജോസഫ്
അന്നംക്കുട്ടി ജോസിന് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനതലത്തില്‍ മികച്ച സ്‌കൂളുകളായി തെരഞ്ഞെടുക്കപ്പെട്ട താമരശേരി സെന്റ് അല്‍ഫോന്‍സ് സ്‌കൂളിനെയും മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിനേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മികച്ച പ്രിന്‍സിപ്പലായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോര്‍ജ് പുഞ്ചയില്‍ സിഎംഐ (സിഎംഐ ക്രൈസ്റ്റ് സ്‌കൂള്‍ ഇരിട്ടി) യെയും അവാര്‍ഡ് നല്‍കി ആദരിക്കും.
12ന് വൈകുന്നേരം മൂന്നിന് മാനന്തവാടി നല്ലൂര്‍നാട് അരാമിയ ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങളില്‍ ഡോ. ശശി തരൂര്‍ എംപി അവാര്‍ഡുകള്‍ നല്‍കും. അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഔദ്യോഗിക ഉത്ഘാടനവും അന്നേദിവസം നടക്കും. എന്‍പിജിആര്‍സി ദേശീയ സെക്രട്ടറി ഡോ. ലിജോ കുരിയേഡത്ത്, അരാമിയ ഇന്റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. വിപിന്‍ കുന്നത്ത്, പി.ടി.എ പ്രസിഡന്റ് സജി മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *