October 24, 2026

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വയനാട് ജില്ലാതല പ്രതിഷേധ കൂട്ടായ്മ നവംബര്‍ 11-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് 

സോണിയ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികളുടെ ഭാഗമായി വയനാട് ജില്ലയിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും, ഭരണ സ്തംഭനവും, അക്രമ രാഷ്ട്രീയവും സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടി ശശിതരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. എല്ലാവരും എത്തിച്ചേരണമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *