August 11, 2026

ലഹരിമുക്ത വിമോചന യാത്രയും ബോധവൽക്കരണവും സമാപിച്ചു.

0
IMG_20191109_192452.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:ലഹരി മുക്ത വിമോചന യാത്രയും ബോധവൽക്കരണവും സമാപിച്ചു  . ജില്ലാ എക്സൈസ് വകുപ്പും നടവയൽ ലഹരി മുക്തി കേന്ദ്രവും സംയുകതമായി നടത്തിയ സന്ദേശയാത്ര തൃശ്ശിലേരി ഗവ. ഹെയർസെക്കഡറി സ്കൂളിൽ സമാപിച്ചു. നാലാം തിയതി ബത്തേരിയിൽ നിന്ന് ആരംഭിച്ച ലഹരി മുക്ത  യാത്രയിൽ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതിനെതിരെയാണ് തിരഞ്ഞെട്ടത്ത ഇരുപത് സ്കൂൾ കോളേജ് എന്നിവിടങ്ങളിൽ ലഹരി മുക്ത സന്ദേശയാത്ര സംഘടിപ്പിച്ചത് .കുടാതെ മദ്യം മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ തെരുവ് നാടകവും വിദ്യാർത്ഥികളുടെ ലഹരിമുക്കത പ്രതിജ്ഞയും  നടത്തി .എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ .എൻ ബൈജു സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു മുക്തി ഡയറക്ടർ   ഫാ. അജി ചെറിയാൻ ,നിഖിൽ , ഫാ .ക്രിസ്റ്റി ശാമുവൽ, രാഘവൻ ,സാജു ജോർജ് എന്നിവർ സംസാരിച്ചു കാട്ടിക്കുളം ഹയർ സെക്കഡറി സ്കൂൾ, തൃശ്ശിലേരി ഹെയർസെക്കഡറി ,തിരുനെല്ലി എൽ. പി .,തോൽപെട്ടി ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ലഹരി മുക്തി വിമോചന യാത്ര സംഘടിപ്പിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *