May 17, 2024

മൃഗസംരക്ഷണ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ആശയങ്ങൾ കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് ഇന്ന് സമാപിക്കും.

0
Img 20191109 Wa0167.jpg
സി.വി.ഷിബു.
കൽപ്പറ്റ: : ഇന്ത്യൻ വെറ്ററിന
റി അസോസിയേഷന്റെ കേരള
വെറ്ററിനറി സയൻസ് കോൺഗ്ര
സ് വയനാട്  പൂക്കോട് വെറ്ററിനറി സർവ
കലാശാലയിൽ തുടങ്ങി. രാജ്യത്തെ വിവിധ വെറ്ററിനറി സർവകലാശാലകൾ, കോളജു
കൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നായി ശാസ്ത്രജ്
രും അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 400 പ്രതിനിധിക
ളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മ്യഗങ്ങളുടെ ആരോ
ഗ്യ പരിപാലനം, ഉൽപാദനം ഉയർത്താനുള്ള നൂതന മാർഗ
ങ്ങൾ, വെറ്ററിനറി മേഖലയും കർഷകരും നേരിടുന്ന വെല്ലുവി
ളികൾ, പരിഹാരങ്ങൾ തുടങ്ങിയ വിഷയങ്ങളാണു വെറ്ററിനറി
കോൺഗ്രസ് ചർച്ച ചെയ്യുന്നത്. സമ്മേളന പ്രതിനിധികളുടെ
ഗവേഷണ ഫലങ്ങൾ ചടങ്ങിൽ അവതരിപ്പിക്കും. ഇത്തവണ
ബിരുദ വിദ്യാർഥികൾക്കായി ഒരു സെഷനും ഉൾപ്പെടുത്തിയിട്ടു.
ണ്ട്. ശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളു
ടെ സമാഹാരം മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
രാജേഷ് കുമാർ സിങ് പ്രകാശനം ചെയ്യും.
    സയൻസ് കോൺഗ്രസ്   മന്ത്രി
രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാ
ടനം ചെയ്തു. ഭക്ഷ്യഭദ്രതയും
പൊതുജനാരോഗ്യവും കർഷക
ക്ഷേമവും ഉറപ്പാക്കുന്ന രീതിയി
ലുള്ള മൃഗസംരക്ഷണ പ്രവർത്ത
നങ്ങൾക്ക് ഊർജം പകരാൻ ശാ
സ്ത്രസമൂഹം മുന്നോട്ടു വരണ
മെന്ന് അദ്ദേഹം പറഞ്ഞു.
– പ്രളയകാലത്ത് വളർത്തു മൃഗ
ങ്ങളെ രക്ഷിക്കാനും പുനരധിവ
സിപ്പിക്കാനും പരിശ്രമിച്ച കർഷ
കരായ ഷാരൂൺ മേപ്പാടി, എൻ.
ഷിബു, പി.കെ.ആരിഫ്, എം.ശ
ങ്കരൻ, ശോഭ പനമരം എന്നിവരെ
ചടങ്ങിൽ മന്ത്രി ആദരിച്ചു. ആന്റി
ബയോട്ടിക് മരുന്നുകളുടെ വിവേ
കപൂർണമായ ഉപയോഗമാണ്
ഇന്നത്തെ വൈദ്യശാസ്ത്രം ആവ
ശ്യപ്പെടുന്നതെന്ന് മുഖ്യാതിഥി
യായ തമിഴ്നാട് വെറ്ററിനറി സർ
വകലാശാല വൈസ് ചാൻസലർ
ഡോ. സി. ബാലചന്ദ്രൻ പറഞ്ഞു.
മാറുന്ന കാലാവസ്ഥക്ക് 
അനുയോജ്യമായ കൃഷി, മൃഗ
സംരക്ഷണ രീതികൾ അവലംബി
ക്കാൻ കർഷകർക്ക് പരിശീലനം
നൽകണമെന്ന് കേരള വെറ്ററിന
റി സർവകലാശാല വൈസ് ചാൻ
സലർ ഡോ. എം.ആർ.ശശീന്ദ്രനാ
ഥ് പറഞ്ഞു. ഇന്ത്യൻ വെറ്ററിനറി
അസോസിയേഷൻ സംസ്ഥാന
പ്രസിഡന്റ് ഡോ. ബി.ബാഹുലേ
യൻ അധ്യക്ഷത വഹിച്ചു. ഡോ.
എൻ.അശോക്, ഡോ.അജിത് ജേ
ക്കബ് ജോർജ്, ഡോ. സി.സി.ഫിലിപ്പ്, ഡോ. ആർ.രാജീവ്, ഡോ.
മുഹമ്മദ് അസ്ലം
, ഡോ. അനിൽ സക്കറിയ, ഡോ. ബിനു കെ.മാണി എന്നിവർ പ്രസംഗിച്ചു. ഇന്ന്
പ്ലീനറി സെഷനോടെ സമ്മേളനം
 സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *