August 12, 2026

മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ വ്യത്യസ്ഥമായ ശിശുദിനാഘോഷം

0
IMG-20191114-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആശുപത്രിയിൽ വ്യത്യസ്ഥമായ ശിശുദിനാഘോഷം.
മാനന്തവാടി സെന്റ് ജോസഫ്സ് മിഷൻ ആപത്രിയിൽ അഡ്മിറ്റായി കിടക്കുന്ന കുട്ടികൾക്കായാണ് ശിശുദിനാഘോഷം നടത്തിയത്. സ്കൂളുകളിലും മറ്റും വളരെ വിപുലമായ രീതിയിലുള്ള അഘോഷങ്ങൾ നടക്കുമ്പോൾ രോഗികളായി ആശുപത്രിയിലായവർക്കും ശിശുദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാഹചര്യമൊരുക്കുക എന്ന ചിന്തയിൽ നിന്നാണ് ആശുപത്രിയിൽ ആഘോഷം നടത്താൻ തീരുമാനിച്ചത്. രാവിലെ കട്ടികൾക്ക് ശിശുദിന സന്ദേശവും സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികൾക്കായി ചിത്രത്തിന് ചായംപൂശൽ , ചിത്രരചനാ മത്സരങ്ങൾ നടത്തി. ചിത്രരചനയിൽ നിദ ഫാത്തിമയും അർജുനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും ചായം പൂശൽ മത്സരത്തിൽ അഡോൺ, മുഹമ്മത് നിസ്വാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കം ആശുപത്രി വിറകടർ ബഹു . ഫാ. മനോജ് കവലക്കാടൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. സിസ്റ്റർ  ആനീ തോമസിന്റെ നേതൃത്വത്തിലുള്ള പീഡിയാട്രിക്സ് വിഭാഗമാണ് ആഘോഷ പരിപാടികൾക്ക് മുൻകൈയ്യെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *