October 24, 2026

ജില്ലാ ക്ഷീര കര്‍ഷക സംഗമം 22, 23 തിയതികളിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ

 
      ജില്ലാ ക്ഷീര കര്‍ഷക സംഗമവും  വരദൂര്‍ ക്ഷീരോദ്പാദക സഹകരണ സംഘം സുവര്‍ണ്ണ ജൂബിലി ആഘോഷവും നവംബര്‍ 22, 23 തീയതികളില്‍ വരദൂര്‍ വി.കെ.വര്‍ദ്ധമാന ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുസമ്മേളനം നവംബര്‍ 23 ന് രാവിലെ 11.30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.  എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ഡയറി എക്‌സ്‌പോ, ക്ഷീര നവോത്ഥാന പരിശീലനം, ശില്‍പശാല, ക്ഷീരകര്‍ഷക സെമിനാര്‍ പൊതുസമ്മേളനം എന്നിവയും നടക്കും. 22ന് രാവിലെ 9 മുതല്‍ നടക്കുന്ന കന്നുകാലി പ്രദര്‍ശനത്തിനുള്ള രജിസ്‌ട്രേഷന്‍ 8.15 മുതല്‍ ആരംഭിക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *