June 20, 2026

ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം : സര്‍ക്കാറിന്‍റെ ജാഗ്രത കുറവാണെന്ന് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
രാത്രിയാത്രാ നിരോധന കേസ്സില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തത് കേരളാ സര്‍ക്കാറിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.  ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തി സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുമെന്നു പറയുന്ന കമ്മിറ്റിയെ നിയോഗിക്കാനോ, കര്‍ണ്ണാടകയുമായി ചര്‍ച്ച നടത്താനോ കേരളാ ഗവണ്‍മെന്‍റ് യാതൊന്നും ചെയ്യുന്നില്ല.  
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചതുപോലെതന്നെ രാത്രിയാത്രാ നിരോധന കേസ്സും അട്ടിമറിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് അനുയോജ്യമായ രീതിയില്‍ ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത വികസിപ്പിക്കാന്‍ ഒരു ലോബി സജീവമായി ശ്രമിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്.  എന്നിട്ടും സംസ്ഥാനത്തിന്‍റെ കേസ്സ് നടത്തിപ്പ് സംവിധാനത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുന്നു.  നിയമസഭ പാസ്സാക്കിയ പ്രമേയം പോലും സുപ്രീംകോടതിയില്‍ ഹാജരാക്കാനായില്ല.  ഇന്നലെ സുപ്രീംകോടതിയില്‍ ബദല്‍പാത അംഗീകരിക്കില്ലെന്നോ, നിലവിലെ പാത പൂര്‍ണ്ണമായും തുറക്കണമെന്നോ കേരള സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ ആളുണ്ടായില്ല.  യാഥാര്‍ത്ഥ്യബോധത്തോടെ കേസ്സിനെ സമീപിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.  നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ റിട്ട.ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍, അഡ്വ:പി.എസ്.സുധീര്‍ എന്നിവര്‍ ഹാജരായി.  കേസ്സില്‍ കക്ഷിയായ ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടുകളെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.  
അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, ജോസ് കപ്യാര്‍മല, സംഷാദ്, ജേക്കബ് ബത്തേരി, സി.അബ്ദുള്‍ റസാഖ്, പി.എം.ഇസ്മായി, അനില്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *