കൈത്താങ്ങ് ചാരിറ്റി സഹായധനം കൈമാറി
തലപ്പുഴ: കിഡ്നി മാറ്റി വെച്ച് ചികിത്സക്ക് പണമില്ലാതെ മൂന്ന് മാസം ചികിത്സ മുടങ്ങിപ്പോയ ഷൈജലിന്റെ അവസ്ഥ മാനന്തവാടി കൈതാങ്ങ് ചാരിറ്റിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുകയും നല്ലവരായ പ്രവാസികളും പൊതുജനങ്ങളും നൽകിയ 490000 രൂപ സമാഹരിച്ചു ചികിത്സക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് തലപ്പുഴയിലെ കാരുണ്യ പ്രവർത്തകരെ മാനന്തവാടി കൈതാങ്ങ് ചാരിറ്റി പ്രവർത്തകർ ഏൽപ്പിച്ചു.
മഹല്ല് പ്രസിഡൻറ് കുഞ്ഞുമുഹമ്മദ് ഹാജി, ആശാ വർക്കർ മിനി, ഷൈജലിന്റെ ഭാര്യ ജുബൈരിയ എന്നിവരുടെ പേരിലാണ് ജോയിൻറ് അക്കൗണ്ട് തുടങ്ങിയത് ചടങ്ങിൽ കൺവീനർ റഷീദ് നീലാംബരി .ചെയർമാൻ ജോണി അറക്കൽ .വ്യാപാരി വ്യവസായി സെക്രട്ടറി മഹേഷ് പി വി .,ആസിഫ് ,ജോൺസൻ ബഷീർ .ജലീൽ, മാനു 44 .ജിജേഷ് മുജീബ് .ആബിദ് ആശാ വർക്കർ മോഹനവല്ലി എന്നിവർ പങ്കെടുത്തു





Leave a Reply